social issues

എത്ര ക്രൂരമാണ്, നമ്മള്‍ അവരുടെ ബാല്യം കൊല്ലുക കൂടിയല്ലേ ചെയ്യുന്നത്, ആന്‍സി വിഷ്ണു ചോദിക്കുന്നു

കുട്ടികളുടെ ജീവന്‍ വരെ അപഹരിക്കുന്ന ഓണ്‍ ലൈന്‍ ഗെയിമുകള്‍ സജീവമാണ്. പല കുട്ടികളും കൗമാരക്കാരും ജീവനൊടുക്കാന്‍ കാരണം ചില ഓണ്‍ലൈന്‍ ഗെയിമുകളാണ്. കുട്ടികളുടെ ജീവിതം മൊബൈല്‍ ഫോണിലേക്ക് ചുരുങ്ങിയതാണ് ഇതിനൊക്കെ കാരണം എന്ന് പറയുകയാണ് ആന്‍സി വിഷ്ണു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആന്‍സി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

ആന്‍സി വിഷ്ണുവിന്റെ കുറിപ്പ്, ബാല്യവും കൗമാരവും നശിപ്പിക്കുന്ന ഗൈമുകള്‍ നമുക്ക് വേണ്ടെന്ന് തന്നെ വേണം തീരുമാനിക്കാന്‍, നാലിഞ്ച് സ്‌ക്രീനിലേക്ക് ചുരുങ്ങി പോയ ബാല്യങ്ങള്‍, അവരെയോര്‍ത്ത് അവരുടെ ഭാവിയെ ഓര്‍ത്ത് നമുക്ക് വേവലാതി പിടിക്കേണ്ടതുണ്ട്, നമ്മുടെ കുഞ്ഞുങ്ങള്‍ എന്താണ് മണ്ണില്‍ കളിക്കാത്തത്, അവര്‍ എന്താണ് വായനകള്‍ തിരഞ്ഞെടുക്കാത്തത്, എന്തിനാണ് മൊബൈല്‍ ഗൈമുകളില്‍ സന്തോഷം കണ്ടെത്തുന്നത്, അച്ഛനോടൊപ്പം പറമ്പിലേക്ക് ഇറങ്ങാന്‍ കുട്ടികള്‍ എന്താണ് തയ്യാറാകാത്തത്, അമ്മയോടൊപ്പം എന്തേ അടുക്കളയില്‍ കയറുന്നില്ല, പേരെന്റ്‌റിങ്ങിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുമ്പോള്‍ കുട്ടികളുടെ മന ശാസ്ത്രത്തെ കുറിച് കൂടി ചര്‍ച്ചകള്‍ വേണ്ടതാണ്,

ഒരു പതിനഞ്ച് വര്‍ഷം മുന്‍പ് ആത്മഹത്യകള്‍ വിരളമായിരുന്നു എന്നിരിക്കെ കുട്ടികള്‍ ആത്മഹത്യയെ കുറിച്ച് ഒന്ന് ചിന്തിച്ചിട്ട് കൂടിയുണ്ടാകില്ല. അന്ന് കുട്ടികള്‍ പുഴയില്‍ കുളിക്കാനും,കൊത്തം കല്ല് കളിക്കാനും,എഴുതാനും വായിക്കാനും എല്ലാം സമയം കണ്ടെത്തിയിരുന്നു, ടെക്‌നോളജിയുടെ വളര്‍ച്ച നല്ലതാണെന്ന് പറയുമ്പോഴും നമ്മള്‍ ഇപ്പോള്‍ നേരിടുന്ന ഇനിയങ്ങോട്ട് നേരിടാന്‍ പോകുന്ന പ്രതിസന്ധികളെ കുറിച്ച് പറയാതെ വയ്യ, പണ്ടൊക്കെ കരയുന്ന കുഞ്ഞിന് കയ്യില്‍ കളിപ്പാട്ടം കൊടുത്തു ഇന്നോ കരയുന്ന കുഞ്ഞിന് എഥേഷ്ടം ഉപയോഗിക്കാന്‍ mobile കൊടുക്കുന്നു, പിനീട് ആ ഉപകരണത്തോടൊപ്പം ആണ് കുട്ടികള്‍ വളരുന്നത്, തെറ്റ് മാതാപിതാക്കളുടേത് കൂടിയാണ്. എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍, അവന്റെ അഞ്ചു വയസായ കുഞ്ഞിന് കളിക്കാന്‍ വേണ്ടി മാത്രം ഒരു മൊബൈല്‍ ഉണ്ട്. നോക്കൂ എത്ര ക്രൂരമാണ്, നമ്മള്‍ അവരുടെ ബാല്യം കൊല്ലുക കൂടിയല്ലേ ചെയ്യുന്നത്.

എന്റെ ഒരു ബന്ധുവായ അനിയത്തിക്ക് സ്വന്തമായി ഫോണ്‍ ഉണ്ട്, അവള്‍ക്ക് 14 വയസാണ് ആ ഫോണില്‍ whatsapp, fb, instagram തുടങ്ങി എല്ലാ അക്കൗണ്ടുകളും ഉണ്ട്, അവളുടെ മൊബൈലിന് സ്‌ക്രീന്‍ലോക്കുണ്ട്, whatsapp ലോക്കുണ്ട്, ഒരിക്കല്‍ അപ്രേതീക്ഷമായി ഞാന്‍ അവളുടെ instagram അക്കൗണ്ടിലെ ചാറ്റുകള്‍ കണ്ടു, ഇന്നുവരെ വിളിച്ച് പോലും സംസാരിച്ചിട്ടില്ലാത്ത ഒത്തിരി ആണ്‌സുഹൃത്തുക്കളുമായി അവള്‍ക്ക് പാതിരാത്രിയോളം chat, ഉറങ്ങുന്നത് വെളുപ്പിന് രണ്ടുമണിക്കും, മൂന്നുമണിക്കും, എഴുനേല്‍ക്കുന്നത് 10 മണിക്കും 11 മണിക്കും, നോക്കൂ കുട്ടികളുടെ ആരോഗ്യകരമായ പ്രായം നശിപ്പിക്കപ്പെടുന്നത്, മൊബൈല്‍ സ്‌ക്രീനിന് മറുതലക്കല്‍ ഇരുന്ന് chat ചെയ്യുന്നവര്‍ ആവശ്യപ്പെടുന്നത് അശ്ലീല ഫോട്ടോകള്‍, ഈ കാര്യങ്ങള്‍ എല്ലാം ഞാന്‍ അവളുടെ മാതാപിതാക്കളെ അറിയിച്ചപ്പോള്‍, അവള്‍ക്ക് എന്നോട് അടങ്ങാത്ത ദേഷ്യമാണ് ഉണ്ടായത്.

തീര്‍ച്ചയായും കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ മാതാപിതാക്കളുടെ cotnrol വേണം. രാത്രി പത്തു മണിക്ക് ശേഷം എന്തിനാണ് കുട്ടികള്‍ക്ക് ഫോണ്‍. അവര്‍ പുസ്തകങ്ങളോട് കൂട്ടു കൂടേണ്ട പ്രായമാണിത്. നാലിഞ്ച് സ്‌ക്രീനിലേക്ക് ഒതുങ്ങാന്‍ ഒരു ക്രിമിനല്‍ ആകാന്‍, ആത്മഹത്യാ ചെയ്യാന്‍ ലൈംഗിക ചൂഷണത്തിന് ഇരയാകാന്‍ ഇനിയെങ്കിലും നമ്മള്‍ ഒരു കുഞ്ഞിനേയും അനുവദിക്കരുത്. കുട്ടികളുടെ കൂട്ടുകാരായി, കൂടെ കൂടി, അവരോടൊപ്പം നിന്ന് അവരെ വളര്‍ത്തണം, കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അച്ഛനമ്മമാര്‍ ആകട്ടെ മൊബൈല്‍ ആകാതിരിക്കട്ടെ ??

Karma News Network

Recent Posts

യുവതിക്ക് നേരെ ആസിഡ് ആക്രമണം, സംഭവം പാലക്കാട്, മുൻ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് : മുൻ ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇവിടെ ലോട്ടറിക്കട…

16 mins ago

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സംശയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന

കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അനിലയുടെ മരണം കൊലപാതകമെന്ന സൂചന നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.…

33 mins ago

കൊച്ചിയിലെ നവജാതശിശുവിന്റെ ക്രൂര കൊലപാതകം, സംസ്‌കാരം ഇന്ന് നടക്കും

കൊച്ചി : പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് യുവതിയായ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം തിങ്കളാഴ്ച പോലീസിന്റെ നേതൃത്വത്തിൽ സംസ്കരിക്കും. പോലീസിന്…

44 mins ago

ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ടു, വിവരങ്ങൾ ഇങ്ങനെ

മെൽബൺ : മെൽബണിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ കർണാലിൽ നിന്നുളള 22 കാരനായ നവ്ജീത് സന്ധുവാണ് കൊല്ലപ്പെട്ടത്.…

1 hour ago

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി; ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.…

1 hour ago

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു

തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.…

2 hours ago