entertainment

അങ്കണവാടിയില്‍ നടക്കുന്ന പ്രവര്‍ത്തനം എന്തെന്ന് നിങ്ങള്‍ക്ക് അറിയാമോ, ശ്രീനിവാസനെതിരെ അങ്കണവാടി അധ്യാപികയുടെ തുറന്ന കത്ത്

അങ്കണവാടി അധ്യാപികമാര്‍ക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയ നടന്‍ ശ്രീനിവാസനെതിരെ വനിത കമ്മീഷന്‍ കേസ് എടുത്തിരുന്നു. ഇപ്പോള്‍ ശ്രീനിവാസനോട് ചില ചോദ്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് അങ്കണവാടി അധ്യാപികയായ ലക്ഷ്മി ദാമോദര്‍. ക്യാമറയുടെ മുമ്പില്‍ എന്തും പറയാനുള്ള ഊര്‍ജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങള്‍ പഠിക്കണം എന്നിട്ടേ പറയാന്‍ പാടുള്ളു. കൃത്യമായി ട്രൈനിംഗ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിന്‍വലിക്കണം. അനൗപചാരിക വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ അടിത്തറയിടുന്നത്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികള്‍. – ലക്ഷ്മി തുറന്ന കത്തില്‍ പറഞ്ഞു. കോഴിക്കോട് കുന്നുമ്മലിലെ അങ്കണവാടി ടീച്ചറാണ് ലക്ഷ്മി ദാമോദര്‍.

 

ലക്ഷ്മി ദാമോദറിന്റെ കത്തിങ്ങനെ;

ബഹുമാനപ്പെട്ട ശ്രീനിവാസന്‍, താങ്കള്‍ അങ്കണവാടി ജീവനക്കാരെ കുറിച്ചു പറഞ്ഞല്ലോ! . കേരളത്തിലെ ഏതെങ്കിലും ഒരു അങ്കണവാടി താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ?? അങ്കണവാടിയില്‍ നടക്കുന്ന പ്രവര്‍ത്തനം എന്തെന്നറിയുമോ?? താങ്കളുടെ മക്കള്‍ പഠിച്ചത് അങ്കണവാടിയിലാവില്ല എന്നും അറിയാം. അങ്കണവാടിയില്‍ ജീവനക്കാര്‍ ചെയ്യുന്ന ജോലി എന്തെല്ലാം എന്ന് താങ്കള്‍ക്കറിയാമോ..? അങ്കണവാടി ജീവനക്കാരെ നിങ്ങള്‍ സംബോധന ചെയ്ത ആ ഒരു രീതിയുണ്ടല്ലോ, വളരെ മോശമായിപ്പായി. സ്ത്രീപക്ഷ സിനിമയെടുത്ത് സ്ത്രീകളോട് ബഹുമാനം ഉള്ള തിരക്കഥയെഴുതുന്ന താങ്കള്‍ ഇത്രമോശമായി സംസാരിച്ചതില്‍ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്.

വളരെ മോശമായ ഈ പ്രസ്ഥാവന നിങ്ങള്‍ ഇറക്കിയത് കേരളത്തിലെ സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചാണ്. അങ്കണവാടി ജീവനക്കാര്‍ ഉപയോഗിക്കുന്ന Smart Phone (ICDS CAS) താങ്കള്‍ ഒന്നു കാണണം. അലഞ്ഞു നടക്കുന്നവളുമാരല്ല അത് കൈകാര്യം ചെയ്യുന്നത്. ഗവണ്‍മെന്റ് കൃത്യമായി ട്രൈനിoഗ് നല്‍കിയ ജീവനക്കാരണ്. ഇന്ത്യയില്‍ പൊതുമേഖലയില്‍ ആദ്യമായാണ് ഇത്തരം ഒരു ആപ്ലിക്കേഷന്‍ കീഴ്ജീവനക്കാര്‍ ഉപയോഗിക്കുന്നതെന്നും ഒന്ന് താങ്കള്‍ അറിയണം.. ക്യാമറയുടെ മുമ്പില്‍ എന്തും പറയാനുള്ള ഊര്‍ജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങള്‍ പഠിക്കണം എന്നിട്ടേ പറയാന്‍ പാടുള്ളു.

കൃത്യമായി ട്രൈനിംഗ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിന്‍വലിക്കണം. അനൗപചാരിക വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ അടിത്തറയിടുന്നത്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികള്‍.83% തലച്ചോറിന്റെ വളര്‍ച്ച നടക്കുന്ന കാലഘട്ടത്തിന്റെ പ്രാധാന്യവും കുട്ടികളുടെ മനശാസ്ത്രവും അടിസ്ഥാനപരമായി ജീവനക്കാര്‍ക്ക് ഗവണ്‍മെന്റ് ട്രൈനിംഗ് പിരീടില്‍ നല്കുന്നു എന്നതുകൂടെ അറിയുക.

Karma News Network

Recent Posts

ഹോസ്റ്റലിലെ പ്രസവം, യുവതിയെയും കുഞ്ഞിനേയും ഏറ്റെടുക്കാൻ തയ്യാറായി യുവാവ്

കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും സന്നദ്ധത‌ അറിയിച്ച് കുഞ്ഞിന്റെ പിതാവായ…

27 mins ago

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ

കൊല്ലം പരവൂരിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ…

30 mins ago

വൈദ്യുതി ഉപഭോ​ഗം, ശ്രദ്ധ വേണം, നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇതോടെ വൈദ്യുതി ഉപഭോ​ഗത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി കെഎസ്ഇബി…

53 mins ago

കൈകാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളി ച്ചു, ഭാര്യ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീര ഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഭർത്താവ് മനൻ…

1 hour ago

ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി, ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം : ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് പരിഷ്കരണത്തെ…

1 hour ago

മുഖ്യമന്ത്രിയുടെ യാത്ര മൂന്നുരാജ്യങ്ങളിലേക്ക്, ഇൻഡൊനീഷ്യയിലേക്ക് തിരിച്ചു

ദുബായ് ∙ തിങ്കളാഴ്ച രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാതെ ഇന്തൊനീഷ്യയിലേക്ക് യാത്ര തുടർന്നു .…

2 hours ago