kerala

വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച അനീഷ് സ്ഥിരം ലെെംഗിക കുറ്റവാളിയെന്ന് പൊലീസ്

പത്തനാപുരം. തെങ്കാശി പാവൂർ ഛത്രത്ത് മലയാളിയായ റെയിൽവേ ഗേറ്റ് കീപ്പറെ ലെെംഗികമായി ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ അനീഷ് സ്ഥിരം ലെെംഗിക കുറ്റവാളിയെന്ന് പൊലീസ്. വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച കുറ്റത്തിന് പിടിയിലായ കൊല്ലം പത്തനാപുരം സ്വദേശി അനീഷ് ലെെംഗിക വെെകൃതങ്ങൾക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. കുന്നിക്കോട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണ് അനീഷ്. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ചെങ്കോട്ടയിൽ പെയിൻ്റിംഗ് ജോലിക്ക് എത്തുമ്പോഴാണ് വനിതാ ഗേറ്റ് കീപ്പറെ ആക്രമിക്കാൻ ശ്രമിക്കുന്നത്.

കുട്ടിക്കാലം മുതൽക്ക് തന്നെ കഞ്ചാവിന് അടിമയായിരുന്ന അനീഷ്, ചെറു പ്രായത്തിൽത്തന്നെ നാട്ടുകാരായ പെൺകുട്ടികളുടെയും യുവതികളുടെയും പേടിസ്വപ്നം കൂടിയായിരുന്നു. അനീഷിൻ്റെ സുഹൃത്ത് വൃക്ക രോഗം ബാധിച്ച് മരണപ്പെട്ടപ്പോൾ സുഹൃത്തിൻ്റെ ഭാര്യയെ ഇയാൾ വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിനു ശേഷവും കഞ്ചാവ് ഉപയോഗിച്ച് ബോധം നശിച്ച അനീഷ് നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്നും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ് അനീഷെന്നും നാട്ടുകാർ പറയുന്നുണ്ട്.

ഒരു യുവതിയെ വീടുകയറി മുറിവേൽപ്പിച്ച് 2018ൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ അനീഷ് പ്രതിയാണ്. ബലാത്സംഗം ശ്രമത്തിനിടെ യുവതിയുടെ മാറിടം അനീഷ് കടിച്ചെടുക്കുകയായിരുന്നു. ഈ സംഭവത്തിൽ കുന്നിക്കോട് പൊലീസ് അനീഷ് കുമാറിന് എതിരെ കേസെടുത്തിരുന്നു. അന്ന് ആക്രമണത്തിന് ഇരയായ യുവതി ഒറ്റയ്ക്ക് വീട്ടിലുണ്ടായിരുന്ന സമയത്താണ് അനീഷ് അവരെ ലെെംഗികമായി പീഡിപ്പിക്കുന്നത്. ക്രൂരമായി ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതി ദീർഘനാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതു സംബന്ധിച്ച് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു. കേസിൽ 2019ൽ ഇയാൾ ജാമ്യത്തിലിറങ്ങുകയാണ് ഉണ്ടായത്.

വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൻ്റെ അന്വേഷണത്തിനിടയിൽ മധുരൈ റെയിൽവേ സ്‌പെഷ്യൽ പൊലീസ് ടീമാണ് അനീഷിനെ പിടികൂടുന്നത്. പ്രതിയായ അനീഷ് ധരിച്ച കാക്കി പാൻ്റും ചെരിപ്പുമാണ് പ്രധാന തെളിവായി മാറുന്നത്. ആക്രമണത്തിൽ കേസെടുത്ത പൊലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസ് പ്രതിയാണ് അനീഷെന്നാണ് മറ്റൊരു വിവരം. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് ലെെംഗികാവശ്യങ്ങൾ ഉന്നയിക്കുക അനീഷിന്റെ പതിവ് സ്റ്റൈൽ ആണ്. അവർ വഴങ്ങിയില്ലെങ്കിൽ അവരെ ആക്രമിച്ചു കീഴ്പ്പെടുത്താനും അനീഷ് ശ്രമിക്കും. അനീഷിൻ്റെ സാന്നിദ്ധ്യം നാട്ടിലുള്ള സ്ത്രീകൾ ഭയത്തോടെയാണ് കാണുന്നതെന്നും പൊലീസ് പറയുന്നു.

 

Karma News Network

Recent Posts

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…

3 mins ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

30 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

41 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

1 hour ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

1 hour ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago