entertainment

അതിജീവിതക്ക് കൊടുക്കേണ്ട ഒരു ബഹുമാനം ഉണ്ട്, അവരുടെ ശബ്ദം പോലും എടുത്ത് മാറ്രിയത് പോലെയാണ്, അഞ്ജലി മേനോന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍. ഇപ്പോള്‍ അഞ്ജലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്ന്. ഒരു സമൂഹമെന്ന നിലയ്ക്ക അതിജീവിതയ്ക്ക് കൊടുക്കേണ്ട ബഹുമാനം നാം കൊടുക്കണം നമ്മുടെ നാട്ടില്‍ അതിജീവിതക്ക് കാര്യങ്ങള്‍ തുറന്ന് പറയാനാവാത്ത സാഹചര്യമാണുള്ളതെന്നും അവരെ എങ്ങനെ സമീപിക്കുന്നു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്നും അഞ്ജലി പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അഞ്ജലിയുടെ പ്രതികരണം

‘നമ്മുടെ നാട്ടില്‍ ഒരു അതിജീവിതയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. പറഞ്ഞു കഴിഞ്ഞതിന് ശേഷം ചുറ്റുമുള്ളവരുടെ റിയാക്ഷന്‍ എങ്ങനെയാണ്. പരാതിപ്പെട്ടാല്‍ ഇവരെല്ലാം കൂടെ കാണുമോ. അവരുടെ കുടുംബവും സുഹൃത്തുക്കളും കൂടെ കാണുമോ? ഇതെല്ലാം ബാധിക്കുന്ന വിഷയങ്ങളാണ്. ഇതിനു ശേഷം എന്തൊക്കെ അനുഭവിക്കേണ്ടി വരും. അതിജീവിച്ച ഏതൊരാളും ഒരു പരാതി കൊടുക്കുന്നതിന് മുന്‍പ് ചിന്തിക്കുന്ന കാര്യങ്ങളാണ് ഇത്. അവര് ഒരുപാട് ധൈര്യം സംഭരിച്ചിട്ടാണ് മുന്നോട്ട് വരുന്നത്. അതിജീവിച്ച ഏതൊരാളും കടന്നു പോകുന്ന ട്രോമ വളരെ വലുതായിരിക്കും. ഇവര്‍ ധൈര്യത്തോടെ മുന്നോട്ട് പോയി,’ അഞ്ജലി പറഞ്ഞു.

‘ഡബ്യൂ.സി.സി എന്നു പറയുന്നത് ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി മാത്രം സംസാരിക്കുന്ന സംഘടനയല്ല. അവരുടെ യാത്രയില്‍ കഴിയുന്ന രീതിയില്‍ ഡബ്ല്യൂ. സി.സി പിന്തുണച്ചിട്ടുണ്ട്. അതിജീവിതയുടെ തുടര്‍ന്നുള്ള യാത്ര എന്തായിരിക്കുമെന്ന് അവര്‍ തന്നെയാണ് തീരുമാനിക്കുന്നത്. അത് വേറെ ആര്‍ക്കും നയിക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത്, അതിജീവിതയ്ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുക. ഒരു സമൂഹമെന്ന് നിലക്ക് ആ യാത്രയില്‍ നമുക്ക്എന്താണ് ചെയ്യാന്‍ പറ്റുന്നത്, നമുക്കോരുരുത്തര്‍ക്കും അതിലൊരു റോളുണ്ട്.’- അഞ്ജലി പറയുന്നു.

കേസിന്റെ കാര്യം ഇങ്ങനെ നടന്നുപോകും. പക്ഷേ ഈ അതിജീവിതക്ക് കൊടുക്കേണ്ട ഒരു ബഹുമാനം ഉണ്ട്. ഇങ്ങനെ ഒരു സംഭവമുണ്ടായതിന് ശേഷം നമ്മള്‍ അവരുടെ മുഖം കാണുന്നില്ല. അവരുടെ എന്താണ് അനുഭവിക്കുന്നത് എന്നറിയുന്നില്ല. അവരുടെ ശബ്ദം കേള്‍ക്കുന്നില്ല. ആ കഴിവുകളെല്ലാം എടുത്തു മാറ്റിയത് പോലെയാണ്,’ അഞ്ജലി പറഞ്ഞു.

Karma News Network

Recent Posts

ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും ​ഗുണ്ടാനേതാവിന്റെ സ്നേഹവിരുന്ന്, ജീപ്പ് കണ്ട് ഒളിച്ചത് തമ്മനം ഫൈസലിൻ്റെ കക്കൂസിൽ

കേരളാപോലീസിന്റെ ഗുണ്ടാമാഫിയ ബന്ധം വീണ്ടും പുറത്തു വരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ അങ്കമാലി ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും സ്നേഹവിരുന്ന്. ഇതറിഞ്ഞു…

17 mins ago

കോഴിക്കോട് എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29)…

38 mins ago

ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കണം; വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിലാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും…

1 hour ago

‌വിവാഹം കഴിഞ്ഞു മൂന്നാം ദിവസം സ്വർണ്ണം ഇല്ല, കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ ആ സ്വർണ്ണം,വീട് വരെ വിൽക്കേണ്ടി വന്നു- മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ…

1 hour ago

കണ്ണൂരിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു, പ്രതിയ്ക്കായി അന്വേഷണം

കണ്ണൂർ: മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.…

2 hours ago

ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം എന്നാ​ഗ്രഹിച്ചു, ഇനിയെന്ത് എന്ന ചോദ്യത്തിൽ നിന്നാണ് ഈ യാത്ര – എലിസബത്ത് ഉദയൻ

മനോധൈര്യവുംആത്മവിശ്വാസവും ഒത്തുചേർന്ന ജീവിതവുമായി മുന്നോട്ടു പോകുന്ന വ്യക്തിയാണ് നടൻ ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്ത് ഉദയൻ. ഭർത്താവ് ബാല ജീവിതം…

2 hours ago