entertainment

രണ്ടാം വിവാഹമെന്ന ചിന്ത വന്നപ്പോൾ ആദ്യം ആലോചിച്ചത് മകളെക്കുറിച്ച്- അഞ്ജലി

മലയാളികൾക്ക് പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് അഞ്ജലി നായർ. ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചു. എല്ലാ ചിത്രങ്ങളും വലിയ വിജയവും ആയിരുന്നു. സിനിമയിലെ മികച്ച പ്രകടനത്തിന് അഞ്ജലിക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. എല്ലാ പ്രായത്തിലുള്ള വേഷവും ചെയ്യാൻ തയ്യാറാണെന്ന് അഞ്ജലി പറഞ്ഞിരുന്നു.

ജിബൂട്ടിയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് വിദേശത്ത് പോയപ്പോൾ കൊവിഡ് കാരണം അവിടെ കുടുങ്ങിപ്പോയി. ആ സമയത്ത് സോഷ്യൽ മീഡിയയിലൂടെ അജിത്തുമായി വീണ്ടും സൗഹൃദത്തിലായി. സ്‌ക്രീപ്റ്റും കാര്യങ്ങളുമൊക്കെ പരസ്പരം പങ്കുവെച്ച് തുടങ്ങിയതോടെയാണ് നമുക്ക് ജീവിതത്തിലും ഇതുപോലെ മുന്നോട്ട് പോയാലോ എന്ന് ചോദിക്കുന്നത്.

ഒന്നിച്ച് ജീവിച്ചാലോന്ന് അദ്ദേഹം ചോദിച്ചപ്പോൾ ഞാൻ ആദ്യം ആലോചിച്ചത് മകൾ ആവണിയെ കുറിച്ചാണ്. ഞാൻ സ്വീകരിക്കുന്നതിനെക്കാളും കൂടുതൽ ആവണി കൂടി അംഗീകരിക്കണമല്ലോ. അങ്ങനെ ഇവർ തമ്മിൽ സംസാരിച്ച് കൊണ്ട് കളിക്കുന്ന ഒരു ഗെയിമിലൂടെ പരിചയപ്പെട്ടു. അമ്മ വിഷമിക്കണ്ട, ഭൂതമെന്ന പേരിലുള്ള ഒരു അങ്കിളിനൊപ്പം ഞാൻ ലുഡോ കളിക്കുന്നുണ്ട്. അദ്ദേഹം നല്ല ഫ്രണ്ട്ലിയാണെന്നൊക്കെ ആവണി പറഞ്ഞു.

വീഡിയോ കോളിലൊക്കെ വിളിച്ച് സംസാരിച്ച് അവർ നല്ല കൂട്ടുകാരായി. അങ്ങനെ ആവണിയ്ക്ക് കൂടി ഇദ്ദേഹത്തെ ഇഷ്ടമായതിന് ശേഷമാണ് വിവാഹവുമായി മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് താനെത്തിയത്. ആ സമയത്ത് ആദ്യ വിവാഹബന്ധം നിയമപരമായി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. നാലഞ്ച് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ആദ്യ ബന്ധം അവസാനിപ്പിക്കുന്നത്. രണ്ടാളും സന്തോഷത്തോട് കൂടിയാണ് വേർപിരിയാമെന്ന് തീരുമാനിച്ചത്. ആദ്യ വിവാഹവും അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നില്ല. പുള്ളിയുടെ അമ്മയാണ് എന്നോട് ചോദിച്ചത്. അങ്ങനെ പ്രണയിച്ച് വിവാഹം കഴിച്ചു. അദ്ദേഹം സിനിമയിലെ ഫോട്ടോഗ്രാഫറാണ്. ഇപ്പോഴും സജീവമായി രംഗത്തുണ്ട്.

മലയാളത്തിലും തമിഴിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ബെൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിയെ തേടിയെത്തിയിരുന്നു. മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് അഞ്ജലിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. റാം, സോളമന്റെ മണവാട്ടി സോഫിയ, വൺ സെക്കന്റ്, പനി, കളം തുടങ്ങി നിരവധി ചിത്രങ്ങൾ അണിയറയിലുണ്ട്.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

10 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

43 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago