entertainment

ഞാൻ ഇപ്പോൾ സിംഗിളല്ല: വാലൻ്റൈൻസ് ഡേയിൽ പ്രണയിനിക്കൊപ്പം കാളിദാസ് ജയറാം

തിരുവോണനാളിൽ കാളിദാസ് ജയറാം പങ്കുവെച്ച കുടുംബ ചിത്രം വൈറലായിരുന്നു. നാലംഗ കുടുംബത്തിന്റെ ചിത്രത്തില്‍ അഞ്ചാമത് ഒരാള്‍ കൂടി ഉണ്ടായിരുന്നു. കാളിദാസിനൊപ്പം ഇരിക്കുന്ന പെണ്‍കുട്ടിയായിരുന്നു ആ പുതിയ അതിഥി. ഇതോടെ ആരാണ് ഈ പെണ്‍കുട്ടിയെന്നായി ആരാധകരുടെ അന്വേഷണം. തിരച്ചിലുകള്‍ക്ക് ഒടുവിൽ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ കണ്ടെത്തി. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായര്‍ ആയിരുന്നു കാളിദാസിന്റെ കുടുംബത്തിലെ പുതിയ അതിഥി.

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കാളിദാസ് പതിവായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. തരിണിയും കാളിദാസും തമ്മില്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചതോടെ ഇക്കാര്യം ശരിവെച്ച് കാളിദാസും രംഗത്തെത്തുകയുണ്ടായി. ഇപ്പോള്‍ ഇതാ വാലന്റൈന്‍സ് ദിനത്തില്‍ തരണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്.

‘അവസാനം വാലന്റൈന്‍സ് ഡേയില്‍ ഞാന്‍ സിംഗിള്‍ അല്ലാതായിരിക്കുന്നു’ എന്ന ക്യാപ്ഷനാണ് കാളിദാസ് ചിത്രത്തിന് നല്‍കിയിട്ടുള്ളത്. ചിത്രത്തിന് കീഴെ നൈല ഉഷ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കമന്റുമായി എത്തി. കാളിദാസും തരിണിയും ലിവിംഗ് ടുഗെതര്‍ റിലേഷനിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ചെന്നൈയിലെ ഒരു ഫ്ലാറ്റില്‍ നിന്നും ഇരുവരും താരദമ്പതികളെ പോലെ സൗത്ത് ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ് ചടങ്ങില്‍ എത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തവുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിരുന്നു.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

16 mins ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

46 mins ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

1 hour ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

2 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

2 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

3 hours ago