topnews

സ്വന്തം കൂട്ടത്തിലുള്ള ഒന്നിനെ ചെളിക്കുണ്ടില്‍ മുക്കിപ്പിടിച്ച് ഇടിച്ചു പിഴിഞ്ഞത് കണ്ടിട്ട് കമാന്ന് മിണ്ടാത്ത ടീമുകള്‍, സിപിഎമ്മിനെതിരെ അഞ്ജു പാര്‍വതി

നുപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനായ കനയ്യ ലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളായ മുസ്ലീം യുവാക്കളെ പോലീസ് പിടികൂടി. സംഭവത്തില്‍ പ്രതികരിക്കാത്ത സിപിഎമ്മുകാര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാര്‍വതി.

കൊല്ലപ്പെട്ടയാള്‍ കനയ്യ ലാല്‍ ആണെന്നും അയാളെ താലിബാന്‍ മോഡലില്‍ തലയറുത്ത് കൊന്നത് ഇസ്ലാമിസ്റ്റുകള്‍ ആണെന്നും പറഞ്ഞാല്‍ ഇതു വരെ പറഞ്ഞിരുന്ന ഗീബല്‍സിയന്‍ നുണകളായ ഭ്രൂണം, ഗര്‍ഭിണി, ശൂലം ഒക്കെ അടപടലം തേഞ്ഞൊട്ടുമെന്ന് സഖാക്കന്മാര്‍ക്ക് അറിയാം. അല്ലെങ്കിലും ബാലുശ്ശേരിയില്‍ സ്വന്തം കൂട്ടത്തിലുള്ള ഒന്നിനെ ചെളിക്കുണ്ടില്‍ മുക്കിപ്പിടിച്ച് ഇടിച്ചു പിഴിഞ്ഞത് കണ്ടിട്ട് കമാന്ന് മിണ്ടാത്ത ടീമുകള്‍ എങ്ങനെ ഉദയ്പൂരിലെ കനയ്യയെ കാണും.- അഞ്ജു പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, 2017 ലെ അപലപിക്കലില്‍ ട്രെയിനില്‍ കൊല്ലപ്പെട്ട പതിനഞ്ചുകാരന്റെ പേര് മസ്റ്റാണ്.കാരണം കൊല്ലപ്പെട്ടയാള്‍ ന്യൂനപക്ഷമാവുമ്പോള്‍ അങ്ങനെ വേണമല്ലോ. കൊന്നവരുടെ ഐഡന്റിറ്റി ഹിന്ദു വര്‍ഗ്ഗീയവാദികള്‍ എന്ന് കൃത്യമായി അടയാളപ്പെടുത്തുകയും വേണം. വോട്ട് ബാങ്ക് മുഖ്യം ! മുതലെടുപ്പ് മുഖ്യം! ഹൈന്ദവതയ്ക്കിട്ട് കൊട്ട് മുഖ്യം!

എന്നാല്‍ 2022ലെ അപലപിക്കലില്‍ ഉദയ്പൂരിലെ ഇരയ്ക്ക് പേരില്ല. ആര് കൊന്നെന്നോ എന്തിനെന്നോ ഇല്ല. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന് പേരെടുത്ത് പറഞ്ഞാല്‍ തമ്പ്രാന്റെ മരുമോന്‍ പിണങ്ങും; മുന്‍ സിമിക്കാരന്‍ ജലീല്‍ പിണങ്ങും. കൊല്ലപ്പെട്ടയാള്‍ കനയ്യ ലാല്‍ ആണെന്നും അയാളെ താലിബാന്‍ മോഡലില്‍ തലയറുത്ത് കൊന്നത് ഇസ്ലാമിസ്റ്റുകള്‍ ആണെന്നും പറഞ്ഞാല്‍ ഇതു വരെ പറഞ്ഞിരുന്ന ഗീബല്‍സിയന്‍ നുണകളായ ഭ്രൂണം, ഗര്‍ഭിണി, ശൂലം ഒക്കെ അടപടലം തേഞ്ഞൊട്ടുമെന്ന് സഖാക്കന്മാര്‍ക്ക് അറിയാം.

അല്ലെങ്കിലും ബാലുശ്ശേരിയില്‍ സ്വന്തം കൂട്ടത്തിലുള്ള ഒന്നിനെ ചെളിക്കുണ്ടില്‍ മുക്കിപ്പിടിച്ച് ഇടിച്ചു പിഴിഞ്ഞത് കണ്ടിട്ട് കമാന്ന് മിണ്ടാത്ത ടീമുകള്‍ എങ്ങനെ ഉദയ്പൂരിലെ കനയ്യയെ കാണും? ഉളുപ്പില്ലായ്‌മേ, നിന്റെ പേരാകുന്നു CPM !

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

6 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

7 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

7 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

8 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

8 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

9 hours ago