ചാവക്കാട്: പുന്നയില്‍ പാചകവാതക സിലിണ്ടര്‍ ചേര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കോഴിത്തറ പുതു വീട്ടില്‍ സുലൈമാന്റെ ഭാര്യ റസിയയാണ് മരിച്ചത്. 51 വയസായിരുന്നു. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. അടുക്കളയിലെ വൈദ്യുത സ്വിച്ച അമര്‍ത്തിയതോടെ വലിയ ശബ്ദത്തില്‍ തീ പിടിക്കുകയായിരുന്നു.
ഗാസ് സ്റ്റൗവിന്രെ ബര്‍ണര്‍ ചോര്‍ന്ന് രാത്രി മുഴുവന്‍ പാചകവാതകം തങ്ങി നില്‍ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ശരീരം മുഴുവന്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
ഭര്‍ത്താവ് സുലൈമാനും പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല. ഇവര്‍ രണ്ടുപേരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. തീ പടര്‍ന്നതിനൊപ്പം ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. മക്കള്‍: സഫിയ, റഹീന. മരുമക്കള്‍: ആഷിഖ്, സൈഫു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…