entertainment

ശബരിമലയില്‍ കുടി കൊള്ളുന്ന അയ്യനും ആ അയ്യനെ ചിന്തകളില്‍ ആവാഹിച്ച് അയ്യപ്പസ്വാമിക്കായി വാദിക്കുന്ന ശങ്കുവും ഒന്നു തന്നെയാണ്, അഞ്ജു പാര്‍വതി പറയുന്നു

അപകടത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകനും അഭിഭാഷകനുമായ ശങ്കു ടി ദാസിന്റെ നില മാറ്റമില്ലാതെ ഗുരുതരമായി തുടരുകയാണ്. പരിചയക്കാരൊക്കെ അദ്ദേഹം ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി എത്താനുള്ള പ്രാര്‍ത്ഥനയിലാണ്. ഇപ്പോള്‍ അഞ്ജു പാര്‍വതി പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

അയ്യപ്പസ്വാമിയോടുള്ള അചഞ്ചലമായ ഭക്തിയാണ് ശങ്കുവെന്ന കുട്ടിയെ എന്റെ ബന്ധുവാക്കിയത്. തത്ത്വമസിയെന്ന പരംപൊരുള്‍ പ്രകാരം ഭഗവാനും ഭക്തനും എല്ലാം ഒന്നാണല്ലോ. ആ അര്‍ത്ഥത്തില്‍ ശബരിമലയില്‍ കുടി കൊള്ളുന്ന അയ്യനും ആ അയ്യനെ ചിന്തകളില്‍ ആവാഹിച്ച് അയ്യപ്പസ്വാമിക്കായി വാദിക്കുന്ന ശങ്കുവും ഒന്നു തന്നെയാണ്.- അഞ്ജു പാര്‍വതി കുറിച്ചു.

അഞ്ജു പാര്‍വതിയുടെ കുറിപ്പ്, ഒരുപാട് ഇഷ്ടവും ആദരവും തോന്നിയിട്ടുള്ള ഒരു അനിയന്‍കുട്ടിയാണ് ശങ്കു. നേരില്‍ ഇതുവരെ കണ്ടിട്ടില്ല. നേരില്‍ കണ്ടിട്ടില്ലെങ്കില്‍ കൂടി പരസ്പരം അറിയുമായിരുന്നു ഞങ്ങള്‍ക്ക്. രാഷ്ട്രീയപരമായി വേറെ തോണിയില്‍ സഞ്ചരിക്കുമ്പോഴും ആത്മീയപരമായി ഒരേ തോണിയില്‍ തന്നെ സഞ്ചരിച്ചിരുന്ന രണ്ടു പേരെ തമ്മില്‍ അടുപ്പിക്കുന്നത് ഭഗവത് ചിന്തയാണ്. അയ്യപ്പസ്വാമിയോടുള്ള അചഞ്ചലമായ ഭക്തിയാണ് ശങ്കുവെന്ന കുട്ടിയെ എന്റെ ബന്ധുവാക്കിയത്. തത്ത്വമസിയെന്ന പരംപൊരുള്‍ പ്രകാരം ഭഗവാനും ഭക്തനും എല്ലാം ഒന്നാണല്ലോ. ആ അര്‍ത്ഥത്തില്‍ ശബരിമലയില്‍ കുടി കൊള്ളുന്ന അയ്യനും ആ അയ്യനെ ചിന്തകളില്‍ ആവാഹിച്ച് അയ്യപ്പസ്വാമിക്കായി വാദിക്കുന്ന ശങ്കുവും ഒന്നു തന്നെയാണ്.

ശങ്കുവിന്റെ അപകടവാര്‍ത്ത അറിഞ്ഞത് മുതല്‍ മനസ്സ് ആകുലമാണ്. മുഖപുസ്തകങ്ങളിലെ ചില മുഖങ്ങള്‍ക്ക് നമ്മെ ആഴത്തില്‍ തൊടാന്‍ കഴിയും എന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണ്. നമ്മുടെ ആരുമല്ലാതെ തന്നെ നമ്മുടെ ആരെല്ലാമോ ആയി മാറുന്നുണ്ട് ചിലരൊക്കെ. ഒക്കെയും ഈശ്വരലീല. പ്രിയപ്പെട്ടവര്‍ എല്ലാവരും ഈ അനിയന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിക്കണം. അയ്യപ്പസ്വാമി കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിലും ചിലതെല്ലാം നമ്മുടെ വിശ്വാസങ്ങള്‍ക്കും മേലെയാണ്. ജാതി-മത-രാഷ്ടീയ ഭേദമില്ലാതെ ഏവരും ഈ അനിയനായി പ്രാര്‍ത്ഥിക്കുക. കൂട്ടായ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കാന്‍ സര്‍വ്വശക്തനായ ഈശ്വരനാവില്ല? ഓം ത്രൃംബകം യജാമഹേ സുഗന്ധിം പുഷ്ടിവര്‍ധനം ഉര്‍വാരുകമിവ ബന്ധനാദ് മൃത്യോര്‍മുക്ഷീയമാമൃതാത്

Karma News Network

Recent Posts

പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത…

1 hour ago

കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ, ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്

തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…

2 hours ago

രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…

2 hours ago

പാക്കിസ്ഥാന്റെ നട്ടെല്ലുരി മോദി, ചന്ദ്രൻ ഇന്ത്യക്കുള്ളത്

പാക്കിസ്ഥാനെ ചുരുട്ടി കൂട്ടി നരേന്ദ്ര മോദിയുടെ കൂറ്റൻ സിക്സറുകൾ.പാക്കിസ്ഥാനു ചന്ദ്രനെ അവരുടെ പതാകയിൽ മതി..എനിക്ക് ചന്ദ്രനിൽ ഇന്ത്യൻ പതാക വേണം.…

3 hours ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം…

3 hours ago

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , കേരളത്തിന്റെ നീക്കം തടയണം, കേന്ദ്രത്തിന് കത്ത് നൽകി എം.കെ.സ്റ്റാലിൻ

ചെന്നൈ ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു…

4 hours ago