മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായും തിളങ്ങുകയാണ് നടി. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ അഭിനയ രംഗത്ത് എത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി. നൈലയുടെ ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. മികച്ച ഒരു കഥാപാത്രത്തെയാണ് നൈല ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്
തന്റെ പഴയ കാലത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ.
ജീവിതത്തിൽ നമുക്ക് ഓരോ ഘട്ടമുണ്ടാകും. അന്ന് ഞാൻ കരുതിയിരുന്നത് എന്റെ ജീവിതം വീട്ടുകാരുടേയും എനിക്ക് ചുറ്റുമുള്ളവരുടേയും പെർമിഷനെ ബേസ് ചെയ്തിട്ടാണ് എന്നായിരുന്നു. പേരന്റ്സായാലും എന്റെ ചുറ്റിലുള്ള ആരുമായാലും. എന്നാൽ ഒരു പോയിന്റ് എത്തിയപ്പോൾ എന്തിനാണ് അങ്ങനെയൊരു പെർമിഷൻ എന്ന് ഞാൻ ആലോചിച്ചു. ഇന്ന് ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കുന്ന ആളാണ്. സ്വതന്ത്രമായി ജീവിക്കുന്ന ഒരാളാണ്. എന്റെ കാര്യങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്.
ഞാൻ എടുക്കുന്ന തീരുമാനങ്ങൾ അവർ എനിക്ക് വേണ്ടി എടുക്കുന്ന തീരുമാനത്തേക്കാൾ നല്ലതായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഞാൻ എന്താണെന്നും എങ്ങനെയാണെന്നും എനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നൊക്കെ എനിക്കല്ലേ അറിയൂ. അന്നത്തെ ഞാനിൽ നിന്ന് ഇന്നത്തെ ഞാൻ വളരെ ഡിഫ്രന്റ് ആണ്. 20 വയസുള്ള സമയത്തെ കാര്യമാണ് പറഞ്ഞത്. അവിടുന്ന് ഞാൻ കുറച്ചധികം മുന്നോട്ടുവന്നു.ആക്ടർ ആകണമെന്ന് ആഗ്രഹമുള്ളപ്പോഴാണ് അവസരം വന്നിട്ടും അത് ചെയ്യാൻ കഴിയാതിരുന്നത്. അന്നൊക്കെ സിനിമ എന്ന് പറയുമ്പോൾ വേറെ തന്നെ ഒരു ലോകമാണ്. അതിനകത്ത് പോയി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്താണ് നടക്കുന്നത് എന്നറിയില്ല. നമുക്ക് അറിയാത്ത ഒരു വേൾഡാണ്.
എന്നാൽ സിനിമയിൽ വർക്ക് ചെയ്തുകഴിഞ്ഞപ്പോൾ എനിക്ക് മനസിലായി നമ്മൾ ചെയ്യുന്ന മറ്റേതൊരു ജോലി പോലെ തന്നെയാണ് സിനിമയുമെന്ന്. നമ്മൾ വരുന്നു, ജോലി ചെയ്യുന്നു, പോകുന്നു. പിന്നെ വീട്ടിലിരിക്കുന്നവരെയൊക്കെ കൺവിൻസ് ചെയ്യേണ്ടിയിരുന്നു. ചെറിയ പ്രായമായിരുന്നു. സ്വതന്ത്രമായി ഒന്നും ചെയ്യുന്ന സമയമായിരുന്നില്ല.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…