live

പാക്കിസ്ഥാനിലെ ന​ഗരത്തിന്റെ പേര് മലപ്പുറത്തെ കോളേജിന് നൽകാൻ നീക്കം

മലപ്പുറത്തേ ചരിത്ര പ്രസിദ്ധമായ പി.എസ്.എം.ഒ കോളേജിന്റെ പേര് മാറ്റാൻ നീക്കം. രേഖകളിൽ പേര് മാറ്റിയിട്ടില്ലെങ്കിലും ഈ കോളേജും സ്ഥലവും ഇപ്പോൾ അറിയപെടുന്നത് “സൗദാബാദ് “ എന്ന പേരിലാണ്‌. പാക്കിസ്ഥാനിൽ രൂപം കൊണ്ട് പുതിയ ഒരു ടൗൺ ഷിപ്പിന്റെ പേരാണ്‌ സൗദാബാദ്. പാക്കിസ്ഥാനിലേ ഈ പുതിയ ടൗൺ ഷിപ്പിന്റെ പേർ മലപ്പുറത്തേ തിരൂരങ്ങാടിയിലെ പി.എസ്.എം.ഒ. കോളജിനു ഇടുവാൻ വൻ നീക്കമാണ്‌ അണിയറയിൽ നടക്കുന്നത്. പ്രമുഖ മുസ്ലിം പണ്ഡിതനായ പോക്കർ സാഹിബിന്റെ പേരിൽ ഉള്ള ഈ കലാലയം ഇപ്പോൾ പേരു മാറ്റി പാക്കിസ്ഥാനിലെ പുതിയ നഗരത്തിന്റെ പേരിടുന്നതിനു പിന്നിൽ ആരാകും?

മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ എന്ന വിദ്യാർത്ഥി സംഘടന തിരുരിലെ  ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പുനർനാമകരണം ചെയ്ത് ” ഇത് സൗദാബാദാണ് ” മോദിക്ക് സ്തുതി പാടാൻ സൗകര്യമില്ല എന്നൊക്കെ പറയുമ്പോൾ അതിന്റെ പിന്നിലെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ല,പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഇത്രയും വിലകുറഞ്ഞ രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് എം എസ് എഫ് എന്നതും ഈ സംഭവത്തിൽ നിന്ന് വ്യക്തമാണ്.അതേസമയൂയം പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് കാമ്പസ് സൗദാബാദ് ആക്കി മാറ്റിയ സംഭവത്തിൽ വിമർശനവുമായെത്തിയിരിക്കുകയാണ് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്

അഞ്ജു പാർവതിയുടെ കുറിപ്പ് ഇങ്ങനെ

‘ഒരു സോപാനപടിയിൽ വർഗ്ഗീയത കണ്ട എല്ലാ മതേതരരും ഇപ്പോൾ സൗദാബാദ് കണ്ട് പുളകിതരായിരിക്കുന്ന പ്രബുദ്ധതയുടെ പേരാകുന്നു നമ്പർ 1 കേരളം. ഏകദേശം ഇരുപത്തിയൊന്ന് വർഷം മുമ്പ് തിരൂർ സിറ്റി ജംങ്ഷനിൽ ട്രാഫിക് ഐലന്റ് സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. മലയാള ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ പത്ര മുത്തശ്ശി മനോരമ തയ്യാറായി. ഈ പത്രത്തിന്റെ സ്‌പോൺസർഷിപ്പ് നഗരസഭ അംഗീകരിച്ചതോടെ രാജൻ അരിയല്ലൂർ എന്ന ശിൽപി തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിർമ്മിച്ചു. എന്നാൽ മതേതരം നാലു നേരം പുഴുങ്ങി തിന്നുന്ന കേരളത്തിൽ പ്രതിമയുടെ പ്ലാറ്റ്ഫോം കണ്ടതും ചിലർക്ക് ബാധ കയറി.

സോപാനം മാതൃകയിലായിരുന്നു നിർമാണം അതിനു മീതെ പ്രതിമ വന്നാൽ പൂജ തുടങ്ങുമെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഇതോടെ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കേണ്ടെന്ന് നഗരസഭ ആവശ്യപ്പെട്ടു. തുടർന്ന് വിവാദമുണ്ടാക്കാതെ മഷിക്കുപ്പിയുടേക്കും തൂവലിന്റയും ശില്പമുണ്ടാക്കി പത്രമുത്തശ്ശിയും പിൻവാങ്ങി. എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാവാതെ ചാക്കിൽ പൊതിഞ്ഞ നിലയിൽ13 വർഷമാണ് ശിൽപിയുടെ വീട്ടിൽ കിടന്നത്. തിരൂരിൽ ഒരിടത്തും എഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു ബോധ്യമായതോടെ ശിൽപ്പി പഠിച്ച അരിയല്ലൂരിലെ ജിയുപി സ്‌കൂളിൽ പ്രതിമ സ്ഥാപിക്കുകയായിരുന്നു.

പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് കാമ്പസ് സൗദാബാദ് ആണ് അവിടെ പഠിക്കുന്ന കുട്ടികൾക്ക് . എന്നാൽ തിരൂരങ്ങാടിയിൽ കേവലം ഒരു കാമ്പസ് മാത്രമല്ല സൗദാബാദ് . തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിനെ 2015 ൽ നഗരസഭയാക്കിയപ്പോൾ ഏഴാം ഡിവിഷനായി തിരിച്ച വാർഡും സൗദാബാദാണ്. സൗദാബാദ് എന്ന വാക്കിന്റെ ചരിത്രവും അതിന് കേരളത്തിലെ ചരിത്രവുമായിട്ടുളള ബന്ധം പല രീതിയിൽ പരതിയിട്ടും ആകെ മനസ്സിലാക്കാൻ കഴിഞ്ഞത് പാക്കിസ്ഥാൻ എന്ന നമ്മുടെ ശത്രു രാജ്യത്തിലെ ഒരു സ്ഥലമാണ് ഈ സൗദാബാദ്

എന്നത് മാത്രമാണ്. അതും 1954 ൽ സൗദി രാജാവായ സൗദ് കറാച്ചിക്കടുത്ത് ഒരു ഹൗസിങ്ങ് പ്രോജക്ട് അഥവാ സ്കീമിനു തറക്കല്ലിട്ടതിന്റെ ഉപകാരസ്മരണയ്ക്ക് ആ ഹൗസിങ്ങ് പ്രോജക്ട് സൗദാബാദ് എന്നറിയപ്പെട്ടു.അങ്ങനെ സൗദി രാജാവിനോട് പാകിസ്ഥാനികൾ കാട്ടിയ ഉപകാരസ്മരണയുടെ പേരാണ് സൗദാബാദ് . അതിനു ഇന്ത്യ മഹാരാജ്യത്തിലെ തെക്കേയറ്റത്തുള്ള കേരള സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിൽ എന്താണ് പ്രസക്തി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

എന്തായാലും മലപ്പുറത്തെ തിരൂരിൽ സോപാന പടിയും പൂണൂലിട്ട എഴുത്തച്ഛന്റെ പ്രതിമയും കാരണം തകർന്ന മതേതരത്വം അതേ ജില്ലയിലെ തിരൂരങ്ങാടിയിൽ സൗദാബാദിൽ പൂത്തു വിടർന്നു നില്ക്കുന്നുണ്ടല്ലോ. മലയാള ഭാഷയുടെ പിതാവിനു നല്കാത്ത ഔന്നത്യം സൗദി രാജാവിനു നല്കുന്ന പ്രബുദ്ധത ! 1968 മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജിൽ എല്ലാ ആനുകൂല്യങ്ങളും നല്കുന്നത് സൗദി രാജാവാണെന്ന് അറിഞ്ഞില്ല ഉണ്ണികളേ ! ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ഷേക്സ്പിയറിനു പറയാം. എന്നാൽ കേവലം ഒരു പേര് കാരണം അറ്റ് വീണ കൈപ്പത്തി പറയുന്നുണ്ട് ചില പേരുകളിലെങ്കിലും പലതുമുണ്ടെന്ന് . പേരിന്റെ വാല് നോക്കി സവർണ്ണത തിരയുന്ന ഒരൊറ്റ പൊളിറ്റിക്കൽ കറക്ട്നെസ്സുകാർക്കും സൗദാബാദ് കാണുമ്പോൾ ഒന്നും തോന്നില്ലായെന്നതിലുണ്ട് നമ്മുടെ ഉള്ളിലെ പൊളളത്തരം . ശ്രീ. ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ശ്രീ.ശങ്കരന്റെ പ്രതിമ വച്ചാൽ തകരുന്ന മതേതരത്വവും ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സർവ്വകലാശാലയിലെ ലോഗോയിൽ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ രൂപം വച്ചാൽ ഇടിഞ്ഞു പൊളിയുന്ന മതേതരത്വവും പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജിനു സൗദാബാദ് എന്ന് പുനർനാമകരണം ചെയ്യുമ്പോൾ തല ഉയർത്തി നില്ക്കുന്നത് കാണുമ്പോൾ വല്ലാത്ത രോമാഞ്ചം . ഭാഷാപിതാവിന്റെ ജന്മദേശത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ കഴിയാത്ത ഗതികേടിന്റെ പേരും എന്നാൽ അതേ ജില്ലയിൽ ഒരു പാക്കിസ്ഥാൻ നഗരത്തിന്റെ പേര് വാഴ്ത്തുപ്പാട്ടാവുന്ന നിലപാടിന്റെ പേരും ഒന്നാണ് – ഹലാൽ കേരളം.’

Karma News Network

Recent Posts

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

8 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്, പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ…

23 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം…

33 mins ago

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

1 hour ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

2 hours ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

2 hours ago