entertainment

പെണ്ണ് എന്ന് കേട്ടാൽ ഇവനൊക്കെ ഒരൊറ്റ ചിന്തയെ ഉള്ളൂ ചെറ്റ പൊക്കൽ- അ‍ഞ്ജു പാർവതി പ്രഭീഷ്

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി നടൻ അലൻസിയര്‍ ലോപ്പസിനെതിരെ വിമർശനം ശക്തമാകുന്നു. ഒരു പുരസ്‌കാരം എന്തെന്നോ അതിന്റെ പെരുമ എന്തെന്നോ അറിയാത്ത ഇയാളൊക്കെയാണ് കലാകേരളത്തിലെ സിൽമാ നടന്മാർ, ഒരു പൊതു വേദിയിൽ ഇത്ര പരസ്യമായി നല്ല അമ്പോറ്റി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടും ഇവിടുത്തെ ഒറ്റ സ്ത്രീപോരാളികൾ അനങ്ങിയിട്ടില്ലെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്

കുറിപ്പിങ്ങനെ

പെണ്ണ് എന്ന് എഴുതി കാണിച്ചാൽ തന്നെ കൺട്രോൾ പോകുന്ന ഇവനൊക്കെയാണ് നവോഥാന -പുരോഗമന സാംസ്കാരിക നായകൻ ഇവനൊക്കെ പെണ്ണ് എന്ന് കേട്ടാൽ ഒരൊറ്റ ചിന്തയെ ഉള്ളൂ -ചെറ്റ പൊക്കൽ!! ഒരു പുരസ്‌കാരം എന്തെന്നോ അതിന്റെ പെരുമ എന്തെന്നോ അറിയാത്ത ഇയാളൊക്കെയാണ് കലാകേരളത്തിലെ സിൽമാ നടന്മാർ.

അതല്ല ഞാൻ ആലോചിക്കുന്നത് ഇയാൾ ഒരു പൊതു വേദിയിൽ ഇത്ര പരസ്യമായി നല്ല അമ്പോറ്റി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടും ഇവിടുത്തെ ഒറ്റ സ്ത്രീപോരാളികൾ അനങ്ങിയോ എന്നതാണ്. ഇപ്പോൾ പാട്രിയാർക്കി കുടുക്കയും എടുത്തോണ്ട് ഒറ്റയെണ്ണത്തിനും ഓടുകയേ വേണ്ട, അല്ലേ? വട്ടപ്പൊട്ട് എന്ന് ജനറലൈസ് ചെയ്തു പറഞ്ഞൊരു സംഗതിയെ വിമർശിക്കാനായി ഉണ്ണി മുകുന്ദന്റെ അമ്മയുടെ പൊട്ടിട്ട ചിത്രം വരെ നിരത്തി സായൂജ്യമടഞ്ഞ , വട്ടപ്പൊട്ട് ചലഞ്ച് ടീംസ് ഒക്കെ ഇവിടെ തന്നെ ഉണ്ടല്ലോ അല്ലേ? ഇങ്ങേരെ പോലുള്ള അസ്സൽ ഞരമ്പന്മാർ വിഹരിക്കുന്ന നാട്ടിൽ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിലെ മാനിക്യൂനുകൾ വരെ സൂക്ഷിക്കണം!!

Karma News Network

Recent Posts

കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ല്, സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേർക്ക് സസ്പൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം…

20 mins ago

ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും ​ഗുണ്ടാനേതാവിന്റെ സ്നേഹവിരുന്ന്, ജീപ്പ് കണ്ട് ഒളിച്ചത് തമ്മനം ഫൈസലിൻ്റെ കക്കൂസിൽ

കേരളാപോലീസിന്റെ ഗുണ്ടാമാഫിയ ബന്ധം വീണ്ടും പുറത്തു വരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ അങ്കമാലി ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും സ്നേഹവിരുന്ന്. ഇതറിഞ്ഞു…

47 mins ago

കോഴിക്കോട് എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29)…

1 hour ago

ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കണം; വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിലാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും…

2 hours ago

‌വിവാഹം കഴിഞ്ഞു മൂന്നാം ദിവസം സ്വർണ്ണം ഇല്ല, കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ ആ സ്വർണ്ണം,വീട് വരെ വിൽക്കേണ്ടി വന്നു- മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ…

2 hours ago

കണ്ണൂരിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു, പ്രതിയ്ക്കായി അന്വേഷണം

കണ്ണൂർ: മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.…

2 hours ago