entertainment

ഒരു “നാറി”ത്തകി നിറത്തിന്റെ പേരിൽ പരസ്യമായി അപമാനിച്ചത് മോഹിനിയാട്ടത്തിൽ Ph D, UGC നെറ്റ് യോഗ്യതകൾ ഉള്ളവ്യക്തിയെ- അഞജു പാർവതി പ്രഭീഷ്

പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമക്കെതിരെ വിമർശനം ശക്തമാകുന്നു. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നാണ് സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും ഒരു അഭിമുഖത്തില്‍ സത്യഭാമ പറയുന്നുണ്ട്. കണാന്‍കൊള്ളില്ലെന്നും, പെറ്റ അമ്മ കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറയുന്ന വിഡിയോ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു.

ഇപ്പോളിതാ സത്യഭാമക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. ഇത് പോലുള്ള മരപ്പാഴുകൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ട് എന്നുള്ളത് കൗതുകകരമാണ്. ഇവളെ പോലുള്ള കുലടകൾ കലയെയോ കലാദേവിയെയോ ഉപാസിക്കുന്നവരല്ല മറിച്ച് കലയെ വ്യഭിചരിക്കുന്നവർ തന്നെയാണ്. എങ്ങനെയാണ് നിറത്തിന്റെ പേരിൽ ഒരു സഹജീവിയെ ഇങ്ങനെ അപമാനിക്കുവാൻ ഒരു കലാകാരിക്ക് കഴിയുന്നത്?

കലാമണ്ഡലം സത്യഭാമ എന്ന ഈ സ്ത്രീക്കെതിരെ ശക്തമായ നിയമനടപടികളുമായിട്ട് തന്നെ നീങ്ങണം ആർ എൽ വി രാമകൃഷ്ണൻ. ഈ സ്ത്രീ അപമാനിച്ചത് ഒരു വ്യക്തിയെ മാത്രമല്ല, മറിച്ച് ഉദാത്തമായ ഒരു നൃത്തരൂപത്തെ കൂടിയാണ്. കാക്കയെ പോലെ കറുത്തവൻ എന്ന പറഞ്ഞ ആ പുഴുത്ത നാവ് കൊണ്ട് എങ്ങനെയാണ് സ്ത്രീയേ നിങ്ങൾ ഇനി സരസ്വതി സ്തുതി ഒക്കെ ചൊല്ലുക?

കലാഭവൻ മണി എന്ന കലാകാരന്റെ അഡ്രസ്സ് എടുത്ത് നെറ്റിയിൽ ഒട്ടിച്ചു വച്ച് കലാകാരൻ ആയ ഒരാളല്ല രാമകൃഷ്ണൻ. മറിച്ച് കലയുടെ ദേവിയെ ഹൃദയം കോണ്ട് ഉപാസിച്ചു, ഓരോ പടിയും ചവിട്ടിക്കയറി മോഹിനിയാട്ടം സ്വായത്തമാക്കിയ ഒരാളാണ് അദ്ദേഹം. തൃപ്പൂണിത്തുറ RLV കോളേജിൽ നിന്ന് മോഹിനിയാട്ടത്തിൽ ബിരുദം നേടി .എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോട് കൂടി ജയിച്ചവൻ. കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ എംഫിൽ നേടി, അതും ടോപ് സ്കോർർ ആയിട്ട്.

മോഹിനിയാട്ടത്തിൽ Ph D, UGC നെറ്റ് എന്നിങ്ങനെ ഉള്ള യോഗ്യതകൾ. ദൂരദർശനിൽ A graded ആർട്ടിസ്റ്റ്, അതിനൊപ്പം 15 വർഷത്തോളം അധ്യാപക പരിചയം.!! ഇത്രയും അക്കാദമിക് യോഗ്യതകൾ ഉള്ള ഒരു വ്യക്തിയെയാണ് കേവലം നിറത്തിന്റെ പേരിൽ ഒരു “നാറി”ത്തകി ഇങ്ങനെ പരസ്യമായി പറയുന്നത്. ഇവരുടെയൊക്കെ നൃത്തവിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ ഒരു ഗതികേട് ഓർത്ത് നോക്കൂ. തൊലിപ്പുറത്തെ മെലാനിന്റെ ഏറ്റക്കുറച്ചിലുകൾ നോക്കി മനുഷ്യരെ തരം തിരിക്കുന്ന ഇവളുടെയൊക്കെ മനസ്സിലെ കുഷ്ഠം ഒരു കാലത്തും ഭേദമാവില്ല.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

2 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

3 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

3 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

4 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

4 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

5 hours ago