topnews

കലാലയങ്ങൾ ഒരു എസ്എഫ്ഐക്കാരന്റെയും തന്തയുടെ വകയല്ല എന്ന് ഉറക്കെ പറയാൻ ഒരുത്തനും ഒരുത്തിക്കും നാവില്ല- അഞ്ജു പാർവതി പ്രഭീഷ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ എസ്എഫ്ഐയെ കടുത്ത ഭാഷയിൽ വിമർശിച്ച് മാധ്യമ പ്രവർ‌ത്തക അഞ്ജു പാർവതി പ്രഭീഷ്. കലാലയങ്ങൾ ഒരു എസ്എഫ്ഐക്കാരന്റെയും തന്തയുടെ വകയല്ല എന്ന് ഉറക്കെ പറയാൻ ഒരുത്തനും ഒരുത്തിക്കും നാവില്ലെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ തുറന്നടിക്കുന്നു.

കുറിപ്പിങ്ങനെ

ജെ എൻ യു കണ്ട് Revolution is home grown, ഉണരൂ എന്ന് എഴുതിയ ഒറ്റ ഒരുത്തനും ഒരുത്തിയും ഇത് വരേയ്ക്കും ഉണർന്നിട്ടില്ല അത് കൊണ്ട് പൂക്കോട് കണ്ടില്ല!! കലാലയങ്ങൾ ഒരു SFI ക്കാരന്റെയും തന്തയുടെ വകയല്ല എന്ന് ഉറക്കെ പറയാൻ ഒരുത്തനും ഒരുത്തിക്കും നാവില്ല പഠിക്കാൻ വന്ന ഒരു കൊച്ചനെ ആൾക്കൂട്ടവിചാരണ ചെയ്ത് തച്ചുടച്ചുക്കൊന്ന പ്രാകൃത പ്രത്യയശാസ്ത്രം കണ്ട് ലജ്ജ കൊണ്ട് തല കുമ്പിടുന്നതായി ഒരുത്തനും ഒരുത്തിക്കും തോന്നുന്നുമില്ല ലജ്ജിക്കൂ സാംസ്‌കാരിക കേരളമേ നിന്റെയൊക്കെ കപടത ഓർത്ത്

അതേ സമയം വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്നു പേർ പൊലീസിൽ കീഴടങ്ങി.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ആണ് കീഴടങ്ങിയത്. കോളേജ് യൂണിയൻ ചെയർമാൻ അരുൺ ആണ് കീഴടങ്ങിയ മറ്റൊരാൾ. ഇയാൾ മാനന്തവാടി സ്വദേശിയാണ്. കൽപറ്റയിൽ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണത്തില്‍ പ്രധാന പ്രതിയായ അഖിലിനെ പൊലീസ് പിടികൂടിയിരുന്നു. പാലക്കാട്‌ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആക്രമണം ആസൂത്രണം ചെയ്തത് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതികളെ ഹോസ്റ്റലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും തെളിവെടുപ്പുമാണ് ഇപ്പോള്‍ പൊലീസിന് മുന്നിലുള്ളതെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയും ചെയ്തു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago