national

വൈകിയെത്തിയതിനാൽ പരീക്ഷയ്‌ക്ക് കയറ്റിയില്ല, ഡാമിൽ ചാടി ജീവനൊടുക്കി 11-ാം ക്ലാസുകാരൻ

ഹൈദരാബാദ് : പരീക്ഷയ്‌ക്ക് കയറ്റാതിരുന്നതിനെ തുടർന്ന് 11-ാം ക്ലാസുകാരൻ ഡാമിൽ ചാടി ജീവനൊടുക്കി. ശിവകുമാർ എന്ന ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. അദിലാബാദ് ജില്ലയിലെ സത്നാല അണക്കെട്ടിലാണ് ഇയാൾ ചാടിയത്. വൈകിയെത്തിയതിനാൽ അധ്യാപകർ പരീക്ഷയ്‌ക്ക് കയറ്റാതിരുന്നതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്.

ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൃതദേഹം കണ്ടെത്തി. പിതാവിനോട് മാപ്പ് അപേക്ഷിക്കുന്ന ഒരു കുറിപ്പും ഡാമിന് സമീപത്ത് നിന്ന് കണ്ടെത്തി. “എന്നോട് ക്ഷമിക്കൂ, അച്ഛാ..എനിക്ക് മാനസിക സമ്മർദ്ദം മറികടക്കാൻ കഴിയുന്നില്ല, നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് ചെയ്തു, പക്ഷേ എനിക്ക് നിങ്ങൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. എനിക്ക് ഒരിക്കലും ഇത്രയും മോശം തോന്നിയിട്ടില്ല. ആദ്യമായി എനിക്ക് ഒരു പരീക്ഷ എഴുതാനായില്ല. എനിക്ക് ഭയങ്കര വിഷമം തോന്നുന്നു- കുറിപ്പിൽ ശിവകുമാർ എഴുതി.

കുറിപ്പിനൊപ്പം വിദ്യാർത്ഥിയുടെ വാച്ചും വാലറ്റും ലഭിച്ചു. ഇതിൽ പിതാവിനൊപ്പമുള്ള ഒരു ചിത്രവുമുണ്ട്. പരീക്ഷയ്‌ക്കെത്താൻ മിനിട്ടുകളാണ് ശിവകുമാർ വൈകിയത്. എന്നാൽ നിയമം കാരണം കുട്ടിയെ പരീക്ഷയെഴുതാൻ അധികൃതർ അനുവ​ദിച്ചില്ല.

karma News Network

Recent Posts

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

25 mins ago

മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോ​ഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…

1 hour ago

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…

2 hours ago

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…

3 hours ago

നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. പൊലീസ്…

3 hours ago

മേയർ കാട്ടിയ വഴിയിലൂടെ, കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവറെ ബസ് തടഞ്ഞ് തല്ലിവീഴ്ത്തി, പ്രതികൾ കസ്റ്റഡിയിൽ

മേയർ സഭവത്തിനു പിന്നാലെ ഇതാ കണ്ണൂരിലും കെ എസ് ആർ ടി സി ഡ്രൈവറെ തല്ലി. ബസ് തടഞ്ഞ് നിർത്തി…

4 hours ago