Categories: kerala

പിഷാരടി ലേശം ജാഗ്രത പാലിക്കുക, ഒരു മീ ടു കേസ് മണക്കുന്നുണ്ട്, അഞ്ജു പാർവതി

യൂത്ത് കോൺ​ഗ്രസ് സമ്മേളന വേദിയിൽവെച്ച് രമേശ് പിഷാരടി രംഗത്ത് എത്തിയിരുന്നു. ഇൻഡിഗോ വിമാനയാത്രാ വിവാദവും, കെ-റെയിലും, അപ്പം പരാമർശവുമെല്ലാം ചൂണ്ടിക്കാട്ടി സരസമായി അവതരിപ്പിച്ച പ്രസം​ഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ സൈബർ പോരാളികൾ പിഷാരടിക്ക് എതിരെ തിരിയുമെന്ന് പറയുകയാണ് എഴുത്തുകാരി അഞ്ജു പാർവതി.

അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ

പിഷാരടി എറിഞ്ഞ ഏറ് കൃത്യമായി കൊള്ളേണ്ടിടങ്ങളിലൊക്കെ നന്നായി കൊണ്ടിട്ടുണ്ട്.. ഏറ് വീണിടങ്ങളിലെല്ലാം തന്നെ നീര് കെട്ടി നന്നായി മുഴച്ചു എന്ന് മാത്രമല്ല നീലിക്കുകയും ചെയ്തു. അതുകൊണ്ടാണല്ലോ സൈബർ പോരാളി മുതൽ കമ്മിയിടത്തിലെ പ്രമുഖ അക്കച്ചി വരെ നിറുത്താതെ കരയുന്നത്..

മാൻഡ്രേക്ക് എന്ന് പിഷാരടിയെ വിളിച്ചു കരയുന്ന ഒരുപാട് ഇടത് ഹാൻഡിലുകൾ കണ്ടപ്പോൾ ക്ലിഫ് ഹൌസിൽ ഇരുന്ന് തുമ്മുന്ന ഒരാളെ ഓർത്ത് സങ്കടം വന്നു. ഈ ഖേരളത്തിൽ ഒരേ ഒരു ജൈവ മാൻഡ്രേക്ക് മാത്രമേ ഉള്ളൂവെന്നു ഈ കേരളത്തിലെ പക്ഷിമൃഗാദികൾക്ക് വരെ അറിയാം. ആദ്യം പറത്തിയ പ്രാവിന്റെ ഗതി അതുങ്ങൾക്ക് വരെ മന:പാഠമാണ്. പിഷാരടി പ്രചാരണത്തിന് ഇറങ്ങിയ കണക്ക് വച്ച് ട്രോൾ നരേറ്റീവ് ഇറക്കുന്നവർ അറിയുന്നില്ല, തങ്ങളുടെ ട്രോളുകൾ ബൂമറാങ് പോലെ വന്നുപതിക്കുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ പ്രചാരണത്തിന് പോയ 20 മണ്ഡലങ്ങളിൽ 19 ലും സ്വന്തം പാർട്ടിയെ അടപടലം തോൽപ്പിച്ച മഹാനായ ജൈവ മാൻഡ്രേക്കിന്റെ നെഞ്ചത്തോട്ടു ആണെന്ന്.. തൃക്കാക്കരയിൽ അട ഇരുന്ന് വിരിയിപ്പിക്കാൻ ശ്രമിച്ച ജോ ജോസഫ് എട്ടു നിലയിൽ പൊട്ടിയപ്പോൾ മാൻഡ്രേക്ക് എഫക്ട് പൂർണ്ണമായി!

കലാകാരനും സാഹിത്യകാരനുമായാൽ അവർ ഇടതുപക്ഷ ഓരത്തിനൊപ്പം ചേർന്നു നടക്കണം എന്നും രായാവിനെ നോക്കി മാത്രം വാലാട്ടണം എന്നുമുള്ള കമ്മി ഊളസ്റ്റിക് പൊതുബോധം വിട്ട് യാത്ര ചെയ്തവർക്ക് വച്ചിരിക്കുന്ന ദാറ്റ് വെരി സെയിം ചാപ്പയടി പിഷാരടിക്കും പതിച്ചു നൽകിയിട്ടുണ്ട്. ഇന്നലെ പൊതുവേദിയിൽ പരസ്യമായി ജൈവ ഫുത്തിജീവികൾക്ക് എതിരെ പറഞ്ഞത് കൊണ്ട് മിക്കവാറും എവിടെയോ ഒരു മീ ടു കേസ് പിഷാരടിക്കെതിരെ മണക്കുന്നുണ്ട്. ഇവറ്റകളുടെ പതിവ് പ്രതികാരം വ്യക്തിഹത്യ അല്ലെങ്കിൽ ഏതെങ്കിലും പെണ്ണ് കേസിൽ കുടുക്കുക എന്നത് ആയതിനാൽ ഇനി വരുന്ന ദിവസങ്ങളിൽ പിഷാരടി ലേശം ജാഗ്രത പാലിക്കുക..

വഴിയിൽ കുഴിയുണ്ട്, സൂക്ഷിക്കുക എന്ന സിനിമ പോസ്റ്ററിലെ കുഴി കണ്ട് സ്വന്തം തലയിലെ പൂട തപ്പി സിനിമയ്ക്ക് വിലക്ക് ഇട്ട കമ്മികൾ മിക്കവാറും പിഷാരടിയുടെ തമാശകൾ കണ്ട് ചിരിക്കരുത് എന്ന ചിരി വിലക്ക് ഇട്ടേക്കാം. അതിനപ്പുറം ഇവറ്റകൾ എന്ത് ചെയ്യാനാണ്? എന്തായാലും ശ്രീ.സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും ഉണ്ണിക്കും ജോയി മാത്യുവിനും പേരടിക്കും ശേഷം കേരളത്തിന്‌ പുതിയൊരു സംസ്ഥാന ദ്രോഹിയെ കൂടി മലയാള സിനിമാ ലോകത്തിൽ നിന്നും ലഭിച്ചിരിക്കുന്നു! മിസ്റ്റർ പിഷാരടി, പരിഹാസങ്ങളും ട്രോളുകളും വ്യക്തിഹത്യകളും കൂടി കൊണ്ടേയിരിക്കുമ്പോൾ ഒന്നോർക്കുക – നിങ്ങൾ പോയിക്കൊണ്ടിരിക്കുന്ന ട്രാക്ക് ആണ് ശരി! ഇടത് സാംസ്കാരിക മൗനിബാബമാർ ഭരിക്കുന്ന കേരളത്തിൽ ഉശിരോടെ സ്വന്തം രാഷ്ട്രീയം തുറന്നുപ്പറയുന്ന, മൈക്കിന് മുന്നിൽ തുണിയുടുക്കാത്ത സത്യങ്ങൾ വിളിച്ചുപ്പറയുന്ന പിഷാരടിമാരുടെ എണ്ണം കൂടിക്കൊണ്ടേ ഇരിക്കട്ടെ!

Karma News Network

Recent Posts

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

8 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

8 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

9 hours ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

9 hours ago

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…

10 hours ago

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

10 hours ago