trending

പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന്

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് നി​ർ​വ​ഹി​ക്കും. രാ​വി​ലെ 7.30 ഓ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൂ​ജാ​ദി ക​ർ​മ​ങ്ങ​ളോ​ടെ​യാ​ണു ഉ​ദ്ഘാ​ട​ന ച്ചട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക.

പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു സ​മീ​പം ന​ട​ക്കു​ന്ന പൂ​ജാ​ക​ർ​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു​പു​റ​മേ ലോ​ക്സ​ഭാ സ്പീ​ക്ക​ർ, രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 8.30 ന് ​പ്ര​ധാ​ന​മ​ന്ത്രി ലോ​ക്സ​ഭാ മ​ന്ദി​ര​ത്തി​ൽ പ്ര​വേ​ശി​ക്കും. ഒ​ന്പ​തി​ന് ലോ​ക്സ​ഭാ സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ന് അ​രി​കി​ലാ​യി ചെ​ങ്കോ​ൽ സ്ഥാ​പി​ക്കും. 9.30ന് ​പാ​ർ​ല​മെ​ന്‍റ് ലോ​ബി​യി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യോ​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​കും.

11.30ന് ​ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ശി​ഷ്‌​ടാ​തി​ഥി​ക​ളും പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​ച്ചേ​രും. ദേ​ശീ​യ​ഗാ​ന​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വം​ശ് റാ​യ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ​യും ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​യ്ദീ​പ് ധ​ൻ​ക​റി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ളും ഉ​പാ​ധ്യ​ക്ഷ​ൻ പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കു​വ​യ്ക്കും. പാ​ർ​ല​മെ​ന്‍റി​ന്‍റെ ച​രി​ത്ര​വും പാ​ർ​ല​മെ​ന്‍റ് പ്ര​സം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഹ്ര​സ്വ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നത്തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സം​ഗ​മാ​ണു കാ​ര്യ​പ​രി​പാ​ടി​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ, കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 19 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് കാ​ര്യ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

1 hour ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

2 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

2 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

3 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

3 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

4 hours ago