trending

സ്ത്രീകളെ അരുംകൊല ചെയ്ത ഷാഫിക്കെതിരെ പ്രതികരിക്കാൻ ചെമ്പട സഖാക്കൾക്ക് രക്തം തിളക്കുന്നില്ലേ?

ഇരട്ട നരബലി കേസിൽ പെരുമ്പാവൂരുകാരൻ മുഹമ്മദ് ഷാഫിയെന്ന കൊടും ക്രിമിനൽ അറസ്റ്റിലായിട്ടും പ്രബുദ്ധ മലയാളീസിൽ പലരും പ്രതികരണത്തിന് തയ്യറായിട്ടില്ല. ഫ്രോഡായ സന്തോഷ് മാധവൻ അറസ്റ്റിലായപ്പോഴും നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴും, സഖാവ് AKG യ്ക്കെതിരെ പരാമർശം നടത്തിയതിൻ്റെ പേരിൽ തൃത്താല MLA ആയിരുന്ന വി.ടി.ബൽറാമിൻ്റെ ഓഫീസ് അടിച്ചു തകർത്തവരൊന്നും മുഹമ്മദ് ഷാഫി എന്ന ക്രൂരൻ അറസ്റ്റിലായപ്പോൾ പ്രതികരിക്കാത്തത് എന്താണ് എന്നാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി ചോദിക്കുന്നത്.

അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ,

ഒരു അക്കാഡമിക് പരിപ്പുവട ചോദ്യം ചോദിക്കട്ടെ? വ്യാജ സിദ്ധ വേഷം കെട്ടി മുഹമ്മദ് ഷാഫി എന്ന ഗജഫ്രോഡ് കൊടുംക്രിമിനൽ കം sexual pervert പ്ലാൻ ചെയ്ത് നടത്തിയ അരുംകൊലകളും അരാജകത്വവും കണ്ട് സിരകളിൽ രക്തം തിളച്ച എത്ര റെഡ് വോളൻ്റിയർമാർ അയാളുടെ പെരുമ്പാവൂരിലെ ഹോട്ടൽ അടിച്ചു തകർത്തു? എത്ര ഡിഫിക്കാർ അയാളുടെ ബസ് അടിച്ചു തകർത്തു? ഒന്നും വേണ്ട; എത്ര പേർ അയാളുടെ വീട്ടിലേയ്ക്ക് ജാഥ നടത്തി?

ഫ്രോഡായ സന്തോഷ് മാധവൻ അറസ്റ്റിലായപ്പോൾ അയാളുടെ ആശ്രമം മാത്രമല്ല കണ്ണിൽ കണ്ട മറ്റാശ്രമങ്ങളൊക്കെ തല്ലിത്തകർത്ത് പ്രബുദ്ധത കാട്ടിയ ചെങ്കനൽ പ്രബുദ്ധ മല്ലൂസിന് ഇപ്പോൾ രക്തം തിളയ്ക്കുന്നില്ലേ? നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അയാളുടെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളിയിലെയും കോഴിക്കോട് പുതിയറയിലേയും ദേ പുട്ട് എന്ന ഹോട്ടൽ അടിച്ചു തകർത്തു പ്രബുദ്ധത കാട്ടി റെഡ് മല്ലൂ ഗുയ്സിന് ഇപ്പോൾ രക്തം തിളയ്ക്കുന്നില്ലേ?

സഖാവ് AKG യ്ക്കെതിരെ പരാമർശം നടത്തിയതിൻ്റെ പേരിൽ തൃത്താല MLA ആയിരുന്ന വി.ടി.ബൽറാമിൻ്റെ ഓഫീസ് അടിച്ചു തകർത്ത , ഓഫീസിൽ കരി ഓയിൽ ഒഴിച്ച അതേ പ്രബുദ്ധ ചോപ്പ് യൂത്തുകൾക്ക് പെരുമ്പാവൂരിലേയ്ക്ക് പോകാൻ എന്തേ ചോര തെളയ്ക്കുന്നില്ല? കല്ലട ബസിൽ ഒരു സ്ത്രീക്ക് നേരെ പീഡനശ്രമമുണ്ടായിയെന്ന ആരോപണമുണ്ടായയുടൻ കല്ലട ബസ്റ്റുകളും തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസും തല്ലിത്തകർത്ത ചെമ്പട സഖാക്കൾക്ക് അസംഖ്യം സ്ത്രീകളെ അതിനിഷ്ഠൂരമായി പീഡിപ്പിച്ച ഒരുവൻ്റെ സ്ഥാപനത്തിനെതിരെ തിരിയാൻ എന്തേ കഴിയുന്നില്ല?

വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിങ് അടിച്ചു തകർത്ത, രാജീവ് ചന്ദ്രശേഖരറിന്റെ റിസോർട്ട് അടിച്ചു തകർത്ത അതേ വീര്യമൊന്നും പെരുമ്പാവൂരുകാരൻ മുഹമ്മദ് ഷാഫിയുടെ സ്ഥാവര ജംഗമങ്ങളോട് തോന്നാത്തതിൻ്റെ കാര്യം എന്തായിരിക്കും?

Karma News Network

Recent Posts

പൂഞ്ച് ഭീകരാക്രമണം, 2 ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ

ജമ്മു : പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20…

7 seconds ago

ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഭുവനേശ്വർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനം വരുന്നതോടെ ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രധാനമന്ത്രി…

13 mins ago

അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു, സംഭവം അടൂരില്‍

പത്തനംതിട്ട: അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. അടൂർ തെങ്ങമത്ത് മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ…

31 mins ago

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരൻ, ചേട്ടനെ പറ്റി ഇനി ചോദിക്കരുതെന്ന് പദ്മജ ​

തൃശൂർ: ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും, ചേട്ടനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും…

50 mins ago

ഒളിച്ചോടില്ല, അവസാനം വരെ പോരാടും, കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചത്, മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ…

1 hour ago