kerala

ഒളിച്ചോടില്ല, അവസാനം വരെ പോരാടും, കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചത്, മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.പിന്നാലെ പ്രതികരണവുമായി എത്തിയതാണ് കുഴൽനാടൻ.

കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും. താന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് ഹര്‍ജി തള്ളാന്‍ കാരണം. വിഷയത്തില്‍ അവസാനം വരെ പോരാ. കേസില്‍ കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി.

സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വഴിവിട്ട സഹായം നല്‍കിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മാത്യുകുഴല്‍നാടനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും കോടതിയില്‍ വാദിച്ചു.

Karma News Network

Recent Posts

കാശ്മീരിലെ ആക്രമികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നിരോധിച്ചു

ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

2 mins ago

ലേക് ഷോറിൽ കിഡ്നി എടുത്ത ജീവനക്കാരിക്ക് പറഞ്ഞ പണം നല്കാതെ ചതിച്ചു, കാശ് ചോദിച്ച ദാദാവിനെ ബലാൽസംഗം ചെയ്തു!

കൊച്ചി ലേയ്ക് ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക ദാനം ചെയ്ത അവിടുത്തേ തന്നെ മുൻ ജീവനക്കാരിയുടെ ഞടുക്കുന്ന വെളിപ്പെടുത്തൽ. ലേയ്ക്…

8 mins ago

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി, DySP-യുടെ തൊപ്പി തെറിച്ചു

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ഡി.വൈ.എസ്.പി ഏമാന്റേയും പോലീസ് ഉദ്യോ​ഗസ്ഥരുടെയും തൊപ്പി തെറിച്ചു.…

58 mins ago

തനിക്കെതിരെയുള്ള കേസ് പിൻവലിക്കണം, വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

കൊച്ചി: തനിക്കെതിരെയുള്ള കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. എറണാകുളം അങ്കമാലി റെയില്‍വേ സ്‌റ്റേഷനിലെ…

1 hour ago

തലസ്ഥാനത്ത്‌ സ്വിഗ്ഗി ജീവനക്കാരന് ട്രാഫിക് പോലീസിന്റെ ഭരണിപ്പാട്ട്

തിരുവനന്തപുരം വഴുതക്കാടിൽ സ്വിഗ്ഗി ജീവനക്കാരന് നേരെ ട്രാഫിക് പോലീസ് ശ്യാം ബാബുവിന്റെ ഗുണ്ടായിസം . ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം,…

2 hours ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ അറിവോടെ ലൈം​ഗികാതിക്രമം നടത്തി; രണ്ടാനച്ഛന് 80 വര്‍ഷം കഠിനതടവും രണ്ട് ലക്ഷംരൂപ പിഴയും

പട്ടാമ്പി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛന്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തി. പ്രതിക്ക് 80 വര്‍ഷം കഠിനതടവും രണ്ട് ലക്ഷംരൂപ…

2 hours ago