entertainment

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, രണ്ടു വിവാഹം, നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ

ബാലതാരമായി സിനിമയിലയെത്തിയ താരമാണ് അഞ്ജു പ്രഭാകർ, മോഹൻലാൽ, മമ്മൂട്ടി ഉളപ്പടെയുള്ള മുൻ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഞ്ജു അഭിനയിച്ചിട്ടുണ്ട് മലയാളത്തിന് പുറമെ തമിഴിലും അവർ നിറ്വഹ്‌ദി ചിത്രങ്ങൾ ചെയ്തിരുന്നു, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ തുടങ്ങിയ, നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം മലയാളത്തിൽ മികച്ച വിജയം നേടിയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായിരുന്നു അഞ്ജു.

വർഷങ്ങൾക്ക് മുൻപേ അഞ്ജു സിനിമാ മേഖലയോട് വിട പറയുകയും ചെയ്തിരുന്നു. മഹേന്ദ്രൻ സംവിധാനം ചെയ്ത ഉത്തിരിപ്പൂക്കൾ എന്ന ചിത്രത്തിലൂടെ രണ്ടാം വയസിൽ വെള്ളിത്തിരയിലെത്തിയ പ്രതിഭയാണ് അഞ്ജു.

ഇതിനു ശേഷം നിരവധി ചിത്രങ്ങളിൽ വേഷമിട്ട അഞ്ജു ബേബി അഞ്ജു എന്ന പേരിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടി. പിന്നീട് മമ്മൂട്ടി അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായികയായും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു. താഴ്വാരം, കൗരവർ, നീലഗിരി തുടങ്ങി അഞ്ജു അഭിനയിച്ച ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ഇടയ്ക്ക് അഞ്ജു മരിച്ചു എന്നുള്ള വ്യാജ വാർത്തകൾ വന്നിരുന്നു. എന്നാൽ വാർത്ത വ്യാജമാണെന്ന് പ്രതികരിച്ച് അഞ്ജു രംഗത്ത് എത്തിയിരുന്നു.

അഞ്ജുവിന് ഗ്ലാമർ വേഷങ്ങൾ ചെയ്യാനും മടിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാദങ്ങളും ഗോസിപ്പുകളും അഞ്ജുവിന് പിന്നാലെ ഉണ്ടായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും അഞ്ജുവിന്റെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. അഞ്ജുവിന്റെ അച്ഛൻ മുസ്ലിം അമ്മ ഹിന്ദുവും ആയിരുന്നു. 1995 ൽ പ്രശസ്ത കന്നഡ നടൻ ടൈഗർ പ്രഭാകറിനെ വിവാഹം കഴിച്ച താരം 1996 ൽ തന്നെ ആ ബന്ധം വേർപെടുത്തി. ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട് അർജുൻ.1998ൽ ഒഎകെ സുന്ദറിനെ വിവാഹം കഴിച്ചു. ഒഎകെ സുന്ദർ തമിഴ് സിനിമയിലും സീരിയലിലും തിളങ്ങുന്ന നടനാണ്. മകൻ അർജുൻ അഞ്ജുവിനും സുന്ദറിനും ഒപ്പമാണ് താമസം.

Karma News Network

Recent Posts

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

2 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

18 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

38 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

39 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

1 hour ago