മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആന്‍ ശീതള്‍. എസ്ര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. ഇഷ്ക് എന്ന ചിത്രത്തില്‍ നായികയായി എത്തിയതോടെ ആന്‍ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് സദാചാര പോലീസ് ആയി മാറുന്നതിന്റെ അനുഭവങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്ന കാമുകീ കാമുകന്മാരായാണ് ആന്‍ ശീതളും ഷെയന്‍ നിഗമും ഇഷ്കില് എത്തിയത്.
ഒടുവില്‍ കാമുകന് തന്റെ ചാരിത്ര്യശുദ്ധിയില്‍ സംശയിക്കുമ്പോള്‍ അവന് നേരെ നടുവിരല്‍ കാണിക്കുന്ന പുതിയ കാലത്തെ നായികാമുഖമായിരുന്നു ഇഷ്ക്കിലേത്. സെന്സറിംഗില് ഈ രംഗം നീക്കം ചെയ്യപ്പെട്ടുവെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയകളിലും മറ്റും ഈ സീന്‍ വൈറലായി മാറിയിരുന്നു.
യഥാര്‍ത്ഥ ജീവിതത്തില്‍ ആരെയെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ആന്‍ ശീതള്‍ അടുത്തിടെ ഒരഭിമുഖത്തില്‍ നല്കിയ മറുപടിയും തരംഗമാകുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ വച്ചായിരുന്നു സംഭവമെന്നുമാണ് ആന്‍ വെളിപ്പെടുത്തിയത്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…