social issues

പ്രതീഷിന്റെ മരണം ആ അമ്മ ഇപ്പോഴും അറിഞ്ഞിട്ടില്ല, അമ്മയെ അറിയിക്കാനുള്ള ധൈര്യം ആര്‍ക്കും കിട്ടുന്നില്ല

പ്രവാസ ലോകത്ത് ഒരോ ദിവസവും സംഭവിക്കുന്നത് പല മരണങ്ങളാണ്. ഓരോ കുടുംബത്തിന്റെയും അത്താണി ആയവരാണ് ഇത്തരത്തില്‍ പൊലിയുന്നത്. 27 വയസ്സുള്ള പ്രതീഷിന്റെ മരണമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് കണ്ണീര്‍ കടലായിരിക്കുന്നത്. ഹൃദയസ്തംഭനമായിരുന്നു പ്രതീഷിന്റെ മരണ കാരണം. അച്ഛനെ ബാല്യത്തില്‍ നഷ്ടപ്പെട്ട പ്രതീഷിനെ വീട്ട് പണി ചെയ്ത് കഷ്ടപ്പെട്ടാണ് അമ്മ വളര്‍ത്തിയത്. ആറ് വര്‍ഷമായി ദുബായിലെ ഹോട്ടലില്‍ ജോലി ചെയ്ത് ജീവിതം തിരികെ പിടിച്ച് വരികയായിരുന്നു ആ കുടുംബം. ഇപ്പോഴും അമ്മയെ പ്രതീഷിന്റെ മരണം അറിയിച്ചിട്ടില്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താരമശേരിയാണ് ഉള്ളുലയ്ക്കുന്ന ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്, ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്,വല്ലാത്ത പരീക്ഷണഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.അഞ്ച് മൃതദേഹങ്ങളില്‍ ഒന്ന് കണ്ണൂര്‍ ഈച്ചൂര്‍ സ്വദേശി 27 വയസ്സ് പ്രായമുളള പ്രതീഷിന്റെ മരണകാരണം ഹൃദയസ്തംഭനം ആയിരുന്നൂ.രണ്ട് കുഞ്ഞുമക്കളായിരുന്നു പ്രതീഷിന്.ഭാരൃ ദിപിനയാണ്.

പ്രതീഷിന്റെ ബാല്യകാലത്ത് തന്നെ അച്ഛനെ നഷ്ടപ്പെട്ടു. വീട്ട് പണി ചെയ്തും വളരെ കഷ്ടപ്പെട്ടുമാണ് അമ്മ പത്മിനി മകനെ വളര്‍ത്തിയത്. കഴിഞ്ഞ 6 വര്‍ഷമായി ദുബായിലെ ഹോട്ടലില്‍ ചെയ്തു വരുകയായിരുന്നു പ്രതീഷ്, അമ്മയുടെ ആ കുടുംബത്തിന്റെയും വലിയ പ്രതിക്ഷയായിരുന്നു,ഈ ചെറുപ്പക്കാരന്‍,ഒരു വിധം ആ കുടുംബം രക്ഷപ്പെട്ട് വരുമ്പോഴായിരുന്നു, വിധി മരണത്തിന്റെ രൂപത്തില്‍ വന്ന് പ്രതീഷിന്റെ ജീവന്‍ അപഹരിച്ചത്. പ്രതീഷിന്റെ മരണം ആ അമ്മ ഇപ്പോഴും അറിഞ്ഞിട്ടില്ല, നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും മരണവിവരം അമ്മയെ നേരിട്ട് അറിയിക്കുവാനുളള ധൈരൃം കിട്ടുന്നില്ല. ഈ മയ്യത്ത് നാട്ടിലേക്ക് എത്തുമ്പോള്‍ എന്തായിരിക്കും അവസ്ഥ. ആ അമ്മക്കും കുടുംബത്തിനും പ്രതീഷിന്റെ വേര്‍പ്പാട് താങ്ങാനുളള മനകരുത്ത് ഈശ്വരന്‍ നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

അകാലത്തില്‍ പൊലിഞ്ഞു പോകൂന്ന നമ്മുടെ പ്രിയപ്പെട്ട എല്ലാവരും നമുക്ക് മുറിവുണങ്ങാത്ത വേദന തന്നെയാണ്.മനസ്സിനേറ്റ ആ മുറിവ് ഉണങ്ങണമെങ്കില്‍ കാലങ്ങള്‍ തന്നെയെടുക്കും. അവിടെ നമ്മുക്ക് ഒന്ന് ആശ്വസിക്കുവാന്‍ കഴിയും. നമ്മളും അങ്ങോട്ട് തന്നെ യാത്ര ചെയ്യേണ്ടവരാണ്. എന്ന സത്യം.

മനുഷ്യന്റെ മുന്നില്‍ മനുഷ്യന്റെ അറിവ് കൊണ്ടോ അനുഭവം കൊണ്ടോ ശാസ്ത്രം കൊണ്ടോ സാങ്കേതികത കൊണ്ടോ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒന്നാണ് മരണം. ഇവിടെ പരിഹാരം ഒന്ന് മാത്രം ദൈവത്തോട് അടുക്കുക,ദൈവ ചിന്തയില്‍ ജീവിക്കുക.നന്മകള്‍ ചെയ്യുക.മരിക്കുമ്പോള്‍ നമ്മുക്ക് കൊണ്ട് പോകുവാന്‍ കഴിയുന്ന ഒരേ ഒരു കാരൃം നമ്മള്‍ ചെയ്യുന്ന നന്മകള്‍ മാത്രമാണ്.

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

5 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

5 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

6 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

7 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

7 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

8 hours ago