മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന ബെന്‍. ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. തുടര്‍ന്ന് ഹെലെന്, കപ്പേള തുടങ്ങിയ ചിത്രങ്ങളിലും മിന്നും പ്രകടനം കാഴ്ച വെച്ചു. ഇപ്പോള്‍ മേക്കപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അന്ന ബെന്നിന്റെ പ്രതികരണം.
യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യസങ്കല്പങ്ങളാണ് കമ്പനികള്‍ വളര്‍ത്തുന്നതെന്നും, മേക്കപ്പ് ഉപയോഗിക്കുന്നത് സ്വന്തം ശരീരത്തിലെ നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനല്ല, മറിച്ച് നമ്മള് എന്താണോ അത് ആഘോഷിക്കാനാണെന്നും അന്ന ബെന്‍ പറയുന്നു. ഇതൊക്കെ തിരിച്ചറിയാനും, അംഗീകരിക്കാനും സാധിച്ചതാണ് തനിക്ക് ഏറ്റവും സംതൃപ്തി നല്കുന്ന കാര്യം- ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പില്‍ അന്ന പറയുന്നു.
അന്ന ബെന്നിന്റെ വാക്കുകളിങ്ങനെ; ‘എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു ഇത. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് തോന്നുന്ന ഇഷ്ടമില്ലായ്മയില്‍ നിന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്ത് അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍. അത്തരം കമ്പനികള്‍ യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്പങ്ങളാണ് വളര്‍ത്തുന്നത്’.
ഇതൊക്കെ തിരിച്ചറിയാനും നമ്മള് ഓരോരുത്തരും വ്യത്യസ്തരാണെന്ന് മനസ്സിലാക്കി സ്വയം അംഗീകരിക്കാനും സാധിച്ചതാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് ഏറ്റവും സംതൃപ്തി നല്കുന്ന കാര്യം.’. സമാനമായ പ്രശ്നങ്ങളിലൂടെ ആരെങ്കിലും കടന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഉള്ളിലും പുറത്തും സൗന്ദര്യമുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്.
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…
അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…