മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് അന്ന അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് ചുരുക്കം ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും പ്രേക്ഷക മനസുകളില്‍ ഇടം നേടാന്‍ അന്നക്ക് കഴിഞ്ഞിട്ടുണ്ട്. കുമ്പളങ്ങിക്ക് പിന്നാലെ ഹെലനിലും കപ്പേളയിലും ശക്തമായ പ്രകടനമായിരുന്നു അന്ന കാഴ്ച വെച്ചത്.
ഇപ്പോള്‍ അന്ന ബെന്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മനസില്‍ സിനിമ ആയിരുന്നില്ല എന്നാണ് അന്ന ബെന്‍ പറയുന്നത്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് അന്ന തന്റെ മനസ് തുറന്നത്. മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ അന്ന ഇതിനോടകം സ്വന്തമായി ഒരു സ്ഥാനം മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രമാണ് അന്ന ബെന്നിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
‘കുമ്പളങ്ങിയ്ക്ക് ശേഷം അഭിനയം എന്നൊരു പ്ലാന്‍ മനസിലുണ്ടായിരുന്നില്ല. അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍. എന്നാല്‍ പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങള്‍ എനിക്ക് കിട്ടി. ആ എക്സൈറ്റ്മെന്റിലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്’, അന്ന ബെന്‍ പറയുന്നു.
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…
അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…