kerala

വിധി ബലാത്സംഗം പോലെ; തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക; ഹൈബി ഈഡന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടുമായി ബന്ധപ്പെട്ട്,
എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പോസ്റ്റാണ് അന്ന ലിന്‍ഡ ഈഡന്‍ ഫേസ്ബുക്കില്‍ ഇട്ടത്. വീടിന് അകത്ത് വെള്ളം കയറിയ ചിത്രങ്ങള്‍ക്ക് ഒപ്പമായിരുന്നു അന്ന ലിന്‍ഡ ഈഡന്റെ വിവാദ കുറിപ്പ്.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രളയസമാനമായിരുന്ന വെള്ളക്കെട്ടായിരുന്നു രൂപപെട്ടത്. വെള്ളക്കെട്ടില്‍ എറണാകുളം എംപി ഹൈബി ഈഡന്റെ വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും, ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എംപി ആസ്വദിച്ച്‌ സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതാണ് അന്ന ലിന്‍ഡ ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വീഡിയോക്ക് ഒപ്പം കുറിച്ച വാചകമാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ഫേസ്ബുക്ക് പോസ്റ്റില്‍ ബലാത്സംഗത്തെ മഹത്വവത്കരിക്കുന്നുവെന്നാണ് വിമര്‍ശനം. വിവാദമായതോടെ അന്ന ലിന്‍ഡ ഈഡന്‍ പോസ്റ്റ് പിന്‍വലിച്ചു.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

11 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

12 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

28 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

36 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

37 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago