entertainment

നഴ്‌സിങ് റിസള്‍ട്ട് വന്ന ദിവസമാണ് അച്ഛന്‍ മരിക്കുന്നത്, അന്ന രേഷ്മ രാജന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പല്ലിശേരിയാണ് നടിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. നഴ്‌സ് ആയി ജോലി ചെയ്തിരുന്ന അന്നയെ പരസ്യം കണ്ടാണ് ലിജോ സിനിമയിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ന്ന് നിരവധി കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തി. ഇപ്പോള്‍ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.

അന്നയുടെ വാക്കുകള്‍ ഇങ്ങനെ, ആദ്യ സിനിമയായ അങ്കമാലി ഡയറീസിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്. താന്‍ നഴ്സിങ് പഠിച്ചു പരീക്ഷ എല്ലാം കഴിഞ്ഞ് റിസള്‍ട്ട് വരുന്നതിന് കാത്തിരിക്കുകയായിരുന്നു. ആ ദിവസമാണ് ഡാഡി മരിക്കുന്നത്. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു. ആ സമയത്ത് ചേട്ടന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം എനിക്ക് ജോലി കിട്ടിയേ പറ്റൂ എന്ന അവസ്ഥയായിരുന്നു. അങ്ങനെയാണ് അന്ന് നേഴ്സ് ആയിട്ട് ജോലിക്ക് കയറുന്നത്. അതേ ആശുപത്രിയുടെ ഒരു പരസ്യത്തില്‍ മോഡല്‍ ആവുകയും ചെയ്തോടെയാണ് കരിയര്‍ മാറി മറിയുന്നത്.

പരസ്യത്തിലുള്ള തന്നെ കണ്ടിട്ടാണ് അങ്കമാലി ഡയറീസിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നത്. അങ്കമാലി ഡയറീസ് ഹിറ്റായതോടെ സിനിമ തന്നെയാണ് മുന്നോട്ട് എന്ന് ഞാനുറപ്പിച്ചു. ആദ്യ സിനിമയിലൂടെ ലഭിച്ച സ്നേഹവും അംഗീകാരവും കൊണ്ടാണ് ഇപ്പോഴും സിനിമയില്‍ നില്‍ക്കാന്‍ പറ്റുന്നത്. ഇന്നും ആളുകള്‍ക്ക് ഞാന്‍ ലിച്ചി ആണെന്നാണ് അന്ന പറയുന്നത്. പലരും അങ്ങനെ തന്നെയാണ് ഇപ്പോഴും എന്നെ വിളിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ നല്ല സന്തോഷവുമുണ്ട്. മുന്‍പ് ഞാന്‍ അന്ന് രേഷ്മ ആയിരുന്ന സമയത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ലിച്ചി എന്ന പേര് വന്നപ്പോള്‍ ആണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. സെറ്റിലൊക്കെ പോയാലും ആ ദിവസം എല്ലാവരും എന്നെ ലിച്ചി എന്ന് തന്നെ വിളിക്കും. പിന്നെ രണ്ടാമത്തെ ദിവസം മുതല്‍ ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരിക്കും.

അങ്കമാലി ഡയറീസിന് ശേഷം താരരാജാവിന്റെ കൂടെയാണ് അഭിനയിച്ചത്. മോഹന്‍ലാലിന്റെ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുടെയും പിന്നെ ജയറാമിന്റെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചു. ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനിലും കോശിയിലും ശ്രദ്ധേയമായൊരു വേഷം ച്ചു. അങ്ങനെ സൂപ്പര്‍സ്റ്റാറുകളുടെ കൂടെ സിനിമകള്‍ ചെയ്യാന്‍ പറ്റിയത് വലിയൊരു ഭാഗ്യമായി താന്‍ കരുതുകയാണ്.

ഇപ്പോള്‍ സിനിമയിലെത്തിയിട്ട് നാലു വര്‍ഷത്തോളമായി. ഇനി കഥാപാത്രങ്ങളിലും സിനിമയിലുമൊക്കെ മാറ്റം വരുത്തണം. ഇത്രയും കാലം കൊണ്ട് സിനിമയെ കൂടുതല്‍ മനസ്സിലാക്കാനും അറിയാനും പറ്റി. ഇനിയും സിനിമയില്‍ പിച്ച വെച്ച് നടക്കണമെന്നും പറയാന്‍ പറ്റില്ല. ശരിക്കും നല്ലൊരു ലെവലില്‍ എത്തേണ്ട സമയമായി. മുന്‍പൊക്കെ തന്നെ തേടി ചലഞ്ചിങ് റോളുകള്‍ വന്നെങ്കിലും ഞാന്‍ ചെയ്താല്‍ ശരിയാവില്ല എന്ന് പറഞ്ഞ് തള്ളി കളഞ്ഞിട്ടുണ്ട്. പക്ഷേ ഇനി അത് പോര. കുറേ ചലഞ്ചിങ് ആയിട്ടുള്ള റോളുകള്‍ ചെയ്യണം എന്നാണ് തന്റെ ആഗ്രഹം.

Karma News Network

Recent Posts

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട, 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ…

16 mins ago

ചികിത്സ നിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ‌: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ…

43 mins ago

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

1 hour ago

ലെയ്സ് നിർമ്മിച്ചിരുന്നത് പാമോയിലിൽ, ഇത്രയും നാൾ നമ്മുടെ കുഞ്ഞുങ്ങളെ പറ്റിച്ചു

കഴിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും കണ്ടാൽ കൊതിയടക്കാനാവാതെ വാങ്ങി കറുമുറെ കഴിക്കുന്ന ലെയ്സ് ഇത് വരെ നിങ്ങളെ പറ്റിക്കുകയായിരുന്നു ഞെട്ടണ്ട. അമേരിക്കയിലും മറ്റും…

1 hour ago

വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തി, മുടങ്ങിയ വിവാഹം ദിവസങ്ങൾക്ക് ശേഷം നടന്നു

പത്തനംതിട്ട : വിവാഹത്തിന് വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തിയതോടെ മുടങ്ങിയ ചടങ്ങ് ദിവസങ്ങൾക്ക് ശേഷം നടന്നു. ഏപ്രില്‍ 15ന്…

2 hours ago

തിളച്ച പാൽ കുടിപ്പിച്ചു,അങ്കണവാടിയിൽ 4വയസുകാരനു പൊള്ളൽ, സംഭവം പിണറായിയിൽ

അങ്കണവാടിയിൽ പൊള്ളുന്ന പാൽ കുടിക്കാൻനൽകി, നാലുവയസ്സുകാരന് പൊള്ളൽ. അബദ്ധത്തിൽപൊള്ളുന്ന പാൽ കുടിക്കാൻ നൽകിയ നാലുവയസ്സുകാരനാണ് ഗുരുതര പൊള്ളൽ.പിണറായി കോളാട് അങ്കണവാടി…

2 hours ago