കണ്ണൂർ : പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. സ്ഫോടനം നടന്ന വീടിന് സമീപത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഏഴ് ബോംബുകളാണ് വീടിന്റെ പരിസര പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് ബോംബ് ശേഖരം കണ്ടെത്തിയത്.
ബോംബ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് ബോംബുകൾ കണ്ടെടുത്തത്. കുപ്പിച്ചില്ലുകൾ, വെടിമരുന്ന് എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ദിവസങ്ങൾ മുമ്പ് തന്നെ പ്രതികൾ ബോംബ് നിർമാണം തുടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനീഷ് എന്നയാളാണ് ബോംബ് നിർമാണത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവർത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനം നടക്കുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് പിടിയിലായത്.
പ്രതികൾ നേരത്തെയും രാഷ്ട്രീയ സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് പൊലീസ് അറിയിച്ചു. ആകെ പത്തോളം പേരാണ് ബോംബ് നിർമിക്കാനെത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാനൂർ മൂളിയന്തോട് വീടിനുള്ളിൽ ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനം നടന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…