topnews

കേരളത്തിന് പുതിയ ദേശീയപാത; ഒപ്പം കേരളത്തിലെ പ്രധാന 11 റോഡുകൾ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തും: ഉറപ്പു നൽകി നിതിൻ ഗഡ്കരി,പൊന്നാടയണിയിച്ച് മുഖ്യമന്ത്രി

കണ്ണൂർ വിമാനത്താവളം വഴി മേലെചൊവ്വ-മട്ടന്നൂർ-കൂട്ടുപുഴ-വളവുപാറ-മാക്കൂട്ടം-വിരാജ്പേട്ട-മടിക്കേരി-മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്താൻ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി. ഒപ്പം കേരളത്തിലൂടെയുള്ള 11 റോഡുകള്‍ ഭാരത് മാലാ പ്രോജക്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഭാരത്മാല പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാകും ഈ റോഡുകൾ അപ്ഗ്രേഡു ചെയ്യുന്നത്.

തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെയുള്ള 80 കി.മീ. റിംഗ് റോഡ് നിര്‍മ്മിക്കുന്നതിനും തത്വത്തില്‍ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക. 4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി മാറും. ഈ പദ്ധതി നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

തീരുമാനമായി. ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി – വാഴൂര്‍ – പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ, കായംകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജംഗ്ഷന്‍ (എന്‍. എച്ച് 183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷന്‍ വരെ (എന്‍. എച്ച് 85 ) 45 കി.മീ, പുതിയ നാഷണല്‍ ഹൈവേയായ കല്‍പ്പറ്റയ്ക്കടുത്തുള്ള ജംഗഷന്‍ (എന്‍. എച്ച് 766 ) മുതല്‍ മാനന്തവാടി വരെ 50 കി.മീ, എന്‍.എച്ച് 183 അ യുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം, ചവറ വരെ (എന്‍.എച്ച് 66 ) 17 കി.മീ, എന്‍. എച്ച് 183 അ യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലില്‍ 21.6 കി.മീ, തിരുവനന്തപുരം – തെന്‍മലയെ ബന്ധിപ്പിക്കുന്ന 72. കിമീ, ഹോസ്ദുര്‍ഗ് – പനത്തൂര്‍ – ഭാഗമണ്ഡലം – മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ചേര്‍ക്കല – കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരി – പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ് , തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം – കരമന – കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലാ പദ്ധതി രണ്ടാം ഘട്ടത്തില്‍ പെടുത്തി അപ്ഗ്രേഡ് ചെയ്യുന്നത്.

Karma News Editorial

Recent Posts

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

6 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

18 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

29 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

60 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

60 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago