entertainment

ചിലര്‍ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു, നിയമനടപടിയെടുക്കും, വെളിപ്പെടുത്തി കൂടെവിടെ താരം അന്‍ഷിത

കൂടെവിടെ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് അന്‍ഷിത. യൂട്യൂബിലും വളരെയധികം സജീവമാണ് നടി. തന്റെ കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും താരം സ്ഥിരമായി യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. നേരത്തെ തനിക്കെിരെ ഉയര്‍ന്ന മോശം പരാമര്‍ശങ്ങള്‍ക്ക് എതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയ വഴി കുറച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നുവെന്നും അതിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചിരിക്കുകയാണ് അന്‍ഷിത.

എന്റെ ക്യാരക്ടര്‍ മോശമാക്കുന്ന രീതിയിലും കരിയര്‍ നശിപ്പിക്കുന്ന രീതിയിലും തന്നെ മാനസികമായി തളര്‍ത്താനുള്ള ശ്രമവും നടന്നുവെന്നും അതിനെ തുടര്‍ന്ന് കുറെ പേര്‍ മെസ്സേജിലൂടെ ബന്ധപ്പെട്ടുവെന്നും അന്‍ഷിത പറയുന്നു. അതുകൊണ്ടു തന്നെ ഇന്ന് താന്‍ ഇക്കാര്യങ്ങളൊക്കെ നിയമപരമായി നേരിടാന്‍ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അന്‍ഷിത പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ, ഹായ് ഞാന്‍ അന്‍ഷിത അഞ്ചി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി കുറച്ചു മോശമായ കമന്റ്‌സ് എനിക്കെതിരെ വരുന്നുണ്ടായിരുന്നു എന്റെ ക്യാരക്ടര്‍ മോശമാക്കുന്ന രീതിയിലും എന്റെ കരിയര്‍ നശിപ്പിക്കുന്ന രീതിലും എന്നെ മാനസികമായി തളര്‍ത്താനും നോക്കുന്നുണ്ടായി.

അതിനെ തുടര്‍ന്ന് എനിക്ക് ഒരുപാടു മെസ്സേജ് വന്നിരുന്നു. അതുകൊണ്ട് ഞാന്‍ ഇന്ന് നിയമപരമായി തന്നെ ഇതിനെ നേരിടാന്‍ കരുതി തിരുവനന്തപുരം സൈബര്‍ സെല്ലില്‍ അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്.

ഇങ്ങനുള്ള മെസ്സേജ് കണ്ടാല്‍ ഉടന്‍ തന്നെ അവരുടെ പേജ് റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും പറയാന്‍ ഉള്ളത്. പിന്നെ അവരുമായി പേഴ്‌സണല്‍ മെസ്സേജ് ഇടുന്നവര്‍ വരുന്ന പ്രശ്‌നങ്ങളും നേരിട്ടോളൂ. ഞാന്‍ കേസ് കൊടുത്തിട്ടുണ്ട് നിയമപരമായി മുന്നോട്ടു പോകുന്നും ഉണ്ട്. നന്ദി.

Karma News Network

Recent Posts

ചില്ലറയെച്ചൊല്ലി തര്‍ക്കം, കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

തൃശൂരില്‍ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍…

4 mins ago

നൃത്തം ചെയ്യുന്നതിനിടെ 67കാരി കുഴഞ്ഞു വീണ് മരിച്ചു, സംഭവം തൃശൂരിൽ

തൃശൂർ  : നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ്…

40 mins ago

പാനൂര്‍ വിഷ്ണു പ്രിയ വധക്കേസ്, പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

തലശ്ശേരി പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതിഭാഗം വാദം തലശ്ശേരി അഡീഷണൽ…

43 mins ago

മാളവികയുടെ ഭാവിവരൻ നവനീത് കോടീശ്വരൻ,ലോകോത്തര കമ്പനിയുടെ തലപ്പത്ത്

ഇന്ന് വിവാഹപ്രായത്തിൽ എത്തി നിൽക്കുകയാണ് ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക. യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റായ നവനീതാണ് ചക്കിയുടെ ഭാവി…

1 hour ago

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച സർക്കുലർ ഇറക്കിയില്ല, നട്ടംതിരിഞ്ഞ് ആർടിഒമാർ

തിരുവനന്തപുരം : പുതിയ ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ അടിമുടി ആശയക്കുഴപ്പം. ടെസ്റ്റ് പരിഷ്കരണത്തിലെ പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച് ​ഗതാ​ഗത…

1 hour ago

കശ്മീരിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഒരു മരണം, 14 പേർക്ക് പരിക്ക്

ശ്രീന​ഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ സഫ്വാഴ പി.പി ആണ് മരിച്ചത്. വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.…

2 hours ago