entertainment

മകൻ സൂപ്പർ സ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും മാർക്കറ്റിൽ ജോലിക്ക് പോവുന്നു- വിഷ്ണു ഉണ്ണികൃഷ്ണൻ

തൊഴിലാളി ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ് എന്നാണ് വിഷ്ണു കുറിച്ചത്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.

വിഷ്ണുവിന്റെ കുറിപ്പ്

ഞാൻ കണ്ടതിൽ വച്ച്‌ ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛൻ..! മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും.. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവുന്നുണ്ട്..! തൊഴിലാളി ദിനാശംസകൾ- എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അതേസമയം, അടുത്തിടെ വിഷിണുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ആയിരുന്നു. ഇതിനെ കുറിച്ച്‌ താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമ്യൂണിറ്റി ഗൈഡ്‌ലൈൻ തെറ്റിച്ചു എന്ന് പറഞ്ഞുവന്ന നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്തതാണ് ഫെയ്‌സ്ബുക്ക് പോകാൻ കാരണമായത് എന്നാണ് താരം പറയുന്നത്.

ഒടുവിൽ ആ സത്യം ഞാൻ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്. ഞാൻ ടൂ ഫാക്റ്റർ ഓഥന്റിഫിക്കേഷൻ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് പോയതിൽ എനിക്ക് അത്ഭുതമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും ചോദിച്ച്‌ ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവർക്കും വേണ്ടിയാണ് ഈ വിഡിയോ. വിഷുവിന്റെ അന്ന് ഞാൻ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നന്ദനം സിനിമയിലെ പാട്ട് അതിൽ ഞാൻ ആഡ് ചെയ്തിട്ടുണ്ടായി.

രണ്ട് ദിവസം കഴിഞ്ഞ് ഫെയ്‌സ്ബുക്കിൽ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷൻ വന്നു. കമ്യൂണിക്കേഷൻ ഗൗഡ്‌ലൈൻ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളിൽ റിവ്യൂ ചെയ്തില്ലെങ്കിൽ അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ് എന്നാണ് ഞാൻ കരുതിയത്. ഞാൻ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്‌സ് അയച്ച ലിങ്ക് എന്നാണ് ഫെയ്‌സ്ബുക്ക് ടീം എന്നോട് പറഞ്ഞത്.

ഇങ്ങനെ ഒരു നോട്ടിഫിക്കേഷൻ നിങ്ങൾക്കുവന്നാൽ നിങ്ങൾ അത് നോക്കാൻ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷൻ അവർ അയക്കില്ല. അത് നോക്കാൻ പോയാൽ ഗുദാഹവാ. ആദ്യം ചെയ്ത വിഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട് ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്‌സ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാൻ ഈ വിഡിയോ ചെയ്തത്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.

Karma News Network

Recent Posts

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

3 mins ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

36 mins ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

1 hour ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

9 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

10 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

11 hours ago