entertainment

സെമ്മ ഹോട്ടി, അനു ഇമ്മാനുവലിന്റെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി നടിമാരില്‍ ഒരാളാണ് അനു ഇമ്മാനുവല്‍. മലയാളത്തില്‍ തുടക്കം കുറിച്ചെങ്കിലും തെലുങ്കിലും തമിഴിലും തിളങ്ങി നില്‍ക്കുകയാണ് നടി. ബാലതാരമായി എത്തിയ പിന്നീട് നായികയായി എത്തിയ താരങ്ങളില്‍ ഒരാളാണ് അനു. ജയറാം നായകനായി എത്തിയ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അനുവിന്റെ തുടക്കം. പിന്നീട് നിവിന്‍ പോളീ നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലും നായികയായി അനു ഇമ്മാനുവല്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു നടി.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനു ഇമ്മാനുവല്‍. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറാറുമുണ്ട്. ഇപ്പോള്‍ അനു പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഹോട്ട് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്‌ട്രൈപ്പ് ഔട്!ഫിറ്റാണ് അനു ഇമ്മാനുവല്‍ അണിഞ്ഞിരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളില്‍ ‘സെമ്മ ഹോട്ടി, ക്വീന്‍’ എന്നിങ്ങനെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. കല്യാണ്‍ യശസ്വിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ചിക്കാഗോയില്‍ ജനിച്ച അനുവിന്റെ കുട്ടിക്കാലവും പഠനവുമൊക്കെ യു എസില്‍ ആയിരുന്നു. സിനിമ മോഹം തലയ്ക്ക് പിടിച്ചതോടെ ഇന്ത്യയിലേക്ക് തിരികെ എത്തി. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായെങ്കിലും പിന്നീട് മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല നടി. മജ്‌നു എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തുടക്കം കുറിച്ച അനു തെലുങ്കിലെ തിരക്കുള്ള നായികയായി മാറി. തമിഴിലും ഒരുപിടി ചിത്രങ്ങള്‍ അനു അഭിനയിച്ചു. ഗ്ലാമര്‍ വേഷങ്ങള്‍ യാതൊരു മടിയുമില്ലാതെയാണ് അനു അവതിരിപ്പിക്കുന്നത്. എന്തായാലും പ്രണയ വാര്‍ത്തയില്‍ നടിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

5 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

27 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

51 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

52 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago