social issues

കല്യാണം കഴിക്കാത്തതെന്തേ, വിശേഷം ആയില്ലേ, തുടങ്ങി നിരവധി ചോദ്യങ്ങള്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ചുറ്റിപ്പറ്റി ഉന്നയിക്കപ്പെടുന്നുണ്ട്

വിവാഹത്തിന് ശേഷവും അമ്മ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ത്രീകളാണ്. അവര്‍ക്ക് അത് തീരുമാനിക്കാനുള്ള അധികാരവുമുണ്ട് ഇപ്പോള്‍. വിവാഹത്തിന് മുന്‍പായാലും ശേഷമായാലും അമ്മയാകണോ വേണ്ടേ എന്ന് സ്ത്രീക്ക് തീരുമാനിക്കാം എന്ന് തീരുമാനിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഡോ. ഷിംന അസീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഡോ. ഷിംന അസീസ് പങ്കുവെച്ച കുറിപ്പ്, വിവാഹത്തിന് മുന്‍പായാലും ശേഷമായാലും അമ്മയാകണോ വേണ്ടേ എന്ന് സ്ത്രീക്ക് തീരുമാനിക്കാം എന്ന് തീരുമാനിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അഭിമാനകരം തന്നെ. ഒരു പക്ഷേ, സ്വന്തം ശരീരത്തിലെ ഗര്‍ഭപാത്രത്തിന് പോലും പവര്‍ ഓഫ് അറ്റോണി ഭര്‍തൃവീട്ടുകാര്‍ക്ക് എഴുതിക്കൊടുത്ത് ജീവിക്കേണ്ടി വരുന്നവള്‍ക്ക്, യാതൊരു താല്‍പര്യവുമില്ലാതെ ഒരു കുഞ്ഞിനെ പേറേണ്ടി വന്നവള്‍ക്ക്, ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് തുടങ്ങി ഏറെ സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണിത്.

അപ്പോഴും, ”കല്യാണം കഴിക്കാത്തതെന്തേ? വിശേഷം ആയില്ലേ? ഒരു കുട്ടി മാത്രമായാല്‍ എങ്ങനെ ശരിയാകും? പ്രസവം നിര്‍ത്തേണ്ട, ഒരാണ്‍കുട്ടി വേണ്ടേ? പെണ്‍കുട്ടി ഇല്ലെങ്കില്‍ വയസ്സുകാലത്ത് ആര് വെള്ളമെടുത്ത് തരും? ജോലി കൂലീന്ന് പറഞ്ഞ് നടന്നാല്‍ മക്കളെ ആര് നോക്കും? തള്ളയെ പിരിഞ്ഞിരിക്കുന്ന കുട്ടിയുടെ ഒരു കഷ്ടകാലം…’ തുടങ്ങി കാക്കത്തൊള്ളായിരം ചോദ്യങ്ങളും തീരുമാനങ്ങളും എന്റെയും നിങ്ങളുടേയും ഗര്‍ഭപാത്രത്തെ ചുറ്റിപ്പറ്റി സകലജനവും ഉന്നയിക്കുന്നുണ്ട്.

ആഗ്രഹമില്ലാഞ്ഞിട്ടും വിവാഹത്തിന് തല വെക്കേണ്ടി വരുന്ന, മാനസികമായും ശാരീരികമായും തയ്യാറല്ലാത്തപ്പോഴും ‘അവന്റെ ഇഷ്ടം നടത്തിക്കൊടുക്കണം’ എന്ന് നേരിട്ടും അല്ലാതെയും സൂചിപ്പിക്കുന്ന, സഹിക്ക വയ്യാതെ ഇറങ്ങിപ്പോന്നാല്‍ ഒറ്റപ്പെടുത്തുന്ന സമൂഹത്തെ ഭേദിച്ചാണവള്‍ ഗര്‍ഭം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.

തീരുമാനമെടുക്കാനറിയാവുന്ന പെണ്ണുങ്ങളുടെ പ്രിവിലെജിന് ഈ നിയമം നൂറ് തവണ അനുയോജ്യമാണ്, അവരത് നേടിയെടുക്കുകയും ചെയ്യും. തീരുമാനമെടുക്കാനുള്ള കഴിവ് തല്ലിക്കെടുത്തി പൂട്ടി വെച്ച് മൂലക്കിട്ടിരിക്കുന്ന, വീടിന് പുറത്തിറങ്ങാന്‍ അനുവാദങ്ങളുടെ വേലിക്കെട്ടുകള്‍ ചാടിക്കടക്കേണ്ടവള്‍ അമ്മയാവണമെന്ന് സ്വയം തീരുമാനിക്കുന്നിടമെത്താന്‍ കാതമിനിയുമേറെ നടക്കണം.

ചിന്തിക്കാന്‍ തുടങ്ങുന്നിടത്ത്, വിവേകത്തോടെ ലോകത്തെ കാണാന്‍ തുടങ്ങുന്നിടത്ത്, പിടി വിട്ട് ഉയരങ്ങളിലേക്ക് പറന്ന് തുടങ്ങുന്നിടത്ത് ലോകം അവളോട് ശത്രുത കാണിച്ച് തുടങ്ങും. അര്‍ഹതപ്പെട്ട മാറ്റങ്ങളും നിയമങ്ങളും ഇനിയുമിനിയും ഉണ്ടാകട്ടെ… ഇതൊരു തുടക്കവുമാകട്ടെ… അമ്മയാകാന്‍ നേരമായോ എന്ന് നീ തീരുമാനിക്ക് പെണ്ണേ… ഫീറ്റസ് ഫാക്ടറിയല്ല, നീയൊരു വ്യക്തിയാണ്. അതാദ്യമറിയേണ്ടതും നീ തന്നെയാണ്.

Karma News Network

Recent Posts

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും സാധാരണനിലയില്‍ നടക്കില്ല; കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ മുടങ്ങി. എയര്‍…

15 mins ago

ഫുൾ എ പ്ലസ്, പപ്പയ്ക്ക് കൊടുത്ത വാക്കുപാലിച്ച് സോന

വയനാട് പുൽപ്പള്ളി പാക്കത്തെ സോന എസ്എസ്എൽസി പരീക്ഷയെഴുതിയത് പിതാവിന്റെ മരണമേൽപ്പിച്ച നടുക്കത്തിനിടയിലാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടി സോന…

50 mins ago

കെഎസ്ആർടിസി ബസുകൾക്കിടയിൽപെട്ട് അപകടം, 2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം, പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചവരെ…

1 hour ago

ഇന്ത്യക്ക് വൻ നയതന്ത്ര വിജയം, ബന്ദികളാക്കിയ നാവികരെ മോചിപ്പിച്ചു

ഇറാൻ സൈന്യം തട്ടികൊണ്ടുപോയ ഇസ്രായേൽ കപ്പലിലേ ഇന്ത്യക്കാരേ നിരുപാധികം വിട്ടയച്ചു. ഇസ്രായേൽ കപ്പൽ തട്ടികൊണ്ടുപോയ ഇറാന്റെ നടപടിയിൽ ഇന്ത്യക്ക് വൻ…

2 hours ago

ഡോ.വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ഡോക്ടർ വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. 2023 മെയ് 10 നാണ് അക്രമിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെട്ടത്. സേവനമനുഷ്ഠിക്കുകയായിരുന്നു…

3 hours ago

കെ പി യോഹന്നാൻ സാമ്രാജ്യത്തിന്റെ പിൻഗാമി, ബിലിവേഴ്സ് ചർച്ച് സിനഡ് തീരുമാനം

പല രാജ്യങ്ങളിലായി കിടക്കുന്ന സഹസ്ര കോടികൾ വരുന്ന കെ പി യോഹന്നാന്റെ സാമ്രാജ്യവും സഭയും ഇനി ആരു നയിക്കും. കെ…

3 hours ago