entertainment

ഇഷ്ടപെട്ട ഡ്രൈവർക്ക് 15 ലക്ഷത്തിന്റെ കാർ സമ്മാനിച്ച് അനുഷ്ക ഷെട്ടി, അമ്പരന്ന് ആര്യ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായായ താരമാണ് അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമാ രം​ഗത്ത് സജീവമായ അനുഷ്ക ഇപ്പോൾ സെലക്ടിവ് ആയിട്ടാണ് സിനിമകൾ ചെയ്യുന്നത്. തിരക്ക് പിടിച്ച് സിനിമകൾ ചെയ്തുവന്ന അനുഷ്കയ്ക്ക് ഇപ്പോൾ ഓരോ സിനിമ കഴിഞ്ഞും ഇടവേള വരുന്നുണ്ട്. ബാഹുബലിക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ അനുഷ്ക, സൂപ്പർസ്റ്റാർ സിനിമകളിൽ പ്രാധാന്യമില്ലാത്ത വേഷങ്ങൾ ഇപ്പോൾ ചെയ്യുന്നില്ല.

വ്യക്തിജീവിതത്തിലെ കാര്യങ്ങളൊന്നും സോഷ്യൽ മീഡിയയിലൂടെ അനുഷ്‌ക്ക പങ്കുവെകാറില്ല. അനുഷ്കയെക്കുറിച്ച് നടൻ ആര്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരും സൈസ് സീറോ, ഇരണ്ടാം ഉലകം എന്ന സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അനുഷ്ക നല്ല മനസ്സിന് ഉടമയാണെന്ന് ആര്യ പറയുന്നത്. ഒരുമിച്ച് അഭിനയിക്കവെ ഉണ്ടായ മറക്കാനാവാത്ത ആര്യ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആര്യ.

‘അനുഷ്കയുടെ യഥാർത്ഥ പേര് സ്വീറ്റി ഷെട്ടി എന്നാണ്. ശരിക്കും അവൾ വളരെ സ്വീറ്റാണ്. നിങ്ങൾ ഇൻഡസ്ട്രിയിലെ ആരോട് ചോദിച്ചാലും ഇതേ അഭിപ്രായമായിരിക്കും പറയുക. വളരെ ജെനുവിനാണ്. അഭിനയിക്കുകയല്ല. ജോർജിയയിൽ ഷൂട്ട് നടക്കുമ്പോൾ രണ്ട് മാസത്തോളം അവിടെയുള്ള ലോക്കൽ കാർ ഡ്രൈവർമാരാണ് ഞങ്ങൾക്ക് വേണ്ടി ഓടിയത്’ – ആര്യ പറഞ്ഞിരിക്കുന്നു.

‘അനുഷ്കയ്ക്ക് ഡ്രെെവറെ ഇഷ്ടപ്പെട്ടു. തിരിച്ച് വരുമ്പോൾ ഡ്രെെവർക്ക് ഒരു കാറ് വാങ്ങിക്കൊടുത്തു. എനിക്കും പ്രൊഡ്യൂസർമാർക്കും ആശ്ചര്യമായി. ചെറിയ കാറല്ല. ആ സമയത്ത് 15 ലക്ഷത്തോളം വില വരുന്ന കാർ. ജോർജിയയിൽ ഇനി വാടക വണ്ടി ഓടിക്കേണ്ട, സ്വന്തം കാർ ഓടിക്കൂ എന്നാണു അനുഷ്‌ക്ക പറഞ്ഞത്’ ആര്യ പറയുന്നു. ഒരാളെ ഇഷ്ടപ്പെട്ടാൽ അവർക്ക് വേണ്ടി എന്ത് സഹായം ചെയ്യാനും അനുഷ്ക മടിക്കില്ല – നടൻ വ്യക്തമാക്കി. നടിയെന്ന നിലയിൽ പ്ര​ഗൽഭരായ സംവിധായകരോടൊപ്പവും താരങ്ങൾക്കൊപ്പവും പ്രവർത്തിക്കാൻ അനുഷ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ആര്യ ചൂണ്ടിക്കാട്ടി.

18 വർഷത്തോളമായി സിനിമാരം​ഗത്ത് തുടരുന്ന അനുഷ്ക തുടക്കകാലത്ത് ​തെലുങ്കിലെയും, തമിഴിലെയും മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചു. 2009 ൽ പുറത്തിറങ്ങിയ അരുന്ധതി എന്ന സിനിമയ്ക്ക് ശേഷമാണ് ​ഗ്ലാമറസ് നായിക എന്നതിനപ്പുറം അനുഷ്കയെ പ്രേക്ഷകർ അം​ഗീകരിച്ച് തുടങ്ങിയത്. സെലക്ടീവാകുന്നു എന്നതിന് പുറമെ അനുഷ്കയുടെ കരിയറിൽ ഇടവേള വരുന്നതിനെക്കുറിച്ച് മറ്റ് വാദങ്ങളുമുണ്ട്.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

5 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago