entertainment

സ്വപ്നസാഫല്യം, കൊച്ചിയില്‍ സ്വന്തമായൊരു വീട്, പാലുകാച്ചലിനെത്തിയത് വൻ‌താരനിര

നടി അനുശ്രീ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് അനുശ്രീ.പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ ആണ് നടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ താരങ്ങളെല്ലാം അനുവിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്‌ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അത് കൂടാതെയാണ് ഈ സ്വപ്നഭവനം.

‘അനുശ്രീ നായര്‍, എന്റെ വീട്’ എന്നാണ് പുതിയ വീടിന്റെ മുന്നില്‍ നടി എഴുതിപ്പിച്ചത്. അത്രയ്ക്ക് ആഗ്രഹിച്ചു വാങ്ങിയ വീടാണെന്നു വേണം ഇതില്‍നിന്നും മനസ്സിലാക്കുവാന്‍. അനുശ്രീയുടെ പുതിയ വീടും കൊച്ചിയില്‍ തന്നെയാണ്. എന്നാല്‍ ഇത് ഫ്‌ളാറ്റല്ല വീട് തന്നെയാണ്.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുശ്രീ വീടുവയ്ക്കാനായി കൊച്ചിയില്‍ തന്നെ സ്ഥലം വാങ്ങിയത്. ഇത്രയും വര്‍ഷം കാത്തിരുന്നാണ് സ്വപ്നഭവനം പണികഴിപ്പിച്ചത്.നല്ല രീതിയില്‍ ഇന്റീരിയര്‍ ചെയ്തിട്ടുണ്ട്.

ദിലീപ്, ഉണ്ണിമുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അദിതി രവി, സ്വാസിക, അപര്‍ണ ബാലമുരളി നമിത പ്രമോദ് ഗ്രേസ്, ആന്റണി, ലാല്‍ ജോസ് തുടങ്ങിയ പ്രമുഖര്‍ അനുശ്രീയുടെ പുതിയവീട്ടില്‍ എത്തിയിരുന്നു. വിവാഹശേഷം ഭര്‍ത്താവുമൊത്ത് നടി സ്വാസിക പങ്കെടുത്ത ആദ്യ ചടങ്ങ് കൂടിയായി അനുശ്രീയുടെ വീടിന്റെ പാലുകാച്ചല്‍. വീട്ടിലേക്ക് ആദ്യമായി എത്തിയ അതിഥികളെ ഓരോരുത്തരെയും അനുശ്രീ നേരിട്ട് എത്തി അകത്തേക്ക് ക്ഷണിക്കുന്നതും നടി പങ്കുവെച്ച വീഡിയോയില്‍ കാണാം.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

16 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

44 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

59 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago