kerala

ഇത്തവണ ബിജെപി മത്സരിക്കുന്നത് കേരളം ഭരിക്കാന്‍,ഇടതുപക്ഷം ജയിക്കുന്നത് മുസ്ലീം പ്രീണനം നടത്തിയെന്ന് അബ്ദുല്ലക്കുട്ടി

കൊച്ചി : സംസ്ഥാനത്ത് 32 സീറ്റില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റും വോട്ടുവിഹിതവും കൂടി. ബിജെപി കേരളത്തില്‍ മത്സരിക്കുന്നത് ഭരണം പിടിക്കാന്‍ തന്നെയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. ത്രിപുര മോഡല്‍ കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ തന്നെ വലിച്ച് താഴെയിടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സിപിഎമ്മിനു വലിയ തോതില്‍ വോട്ട്, സീറ്റ് ഷെയര്‍ പോകും. അവരുടെ കാലിനടിയിലെ മണ്ണ് ഒഴുകിപോകുന്നു. അതില്‍നിന്ന് അവര്‍ പലപ്പോഴും രക്ഷപ്പെട്ടത് മുസ്ലിം പ്രീണനം നടത്തിയാണ്. കേന്ദ്രം നല്‍കുന്ന മൈനോറിറ്റി ഫണ്ട് 81 ശതമാനവും മുസ്ലീങ്ങള്‍ക്ക് നല്‍കി ക്രൈസ്തവരടക്കമുള്ളവരെ ഒഴിവാക്കുന്നു. അങ്ങനെയാണ് വോട്ട് നിലനിര്‍ത്തിയത്. എന്നാല്‍ വിജയരാഘവന്റെ പ്രസ്താവനയിലൂടെ ഇത്തവണ മുസ്ലിം പിന്തുണ കുറയുമോ എന്നു പിണറായിക്കു പേടിയുണ്ട്. ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് സിപിഎം വിജയരാഘവന്റെ പ്രസ്താവന തിരുത്തിയത്.

മുസ്ലിം വിഭാഗത്തില്‍ പഴയ വര്‍ഗീയ കാര്‍ഡിറക്കിയിട്ടു കാര്യമില്ല. വിദ്യാഭ്യാസമുള്ളവര്‍ മാറി ചിന്തിക്കും. പഴയ എസ്എഫ്ഐക്കാരന്‍ എന്ന നിലയില്‍ വിജയരാഘവന്‍ വികാരപരമായി സത്യം വിളിച്ചു പറഞ്ഞു. സത്യത്തില്‍ തിരുത്തേണ്ട കാര്യമില്ല. മനസിലുള്ള കാര്യമാണ് പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ത്രിപുരയിലും ബിജെപിക്കു കേരളത്തിലെപോലെ വോട്ട് ഷെയറോ സംഘടനാ ശക്തിയോ നേതൃത്വപരിചയമോ ഇല്ലായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി ഓര്‍മ്മിപ്പിച്ചു.മുസ്ലീം ലീഗിനെതിരെ കടുത്ത ജനവികാരമുണ്ട്. കടുത്ത ഇസ്ലാമിക വികാരം ഇളക്കിവിട്ടും തീവ്ര ജമാഅത്തെ ഗ്രൂപ്പിനെ നിലനിര്‍ത്തിയുമാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗ് കോണ്‍ഗ്രസിനെ കുളിപ്പിച്ചു കിടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

3 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago