national

പടച്ചവനാണെ സത്യം, മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം; എപി അബ്‌ദുള്ളക്കുട്ടി

കൊച്ചി: ലക്ഷദ്വീപില്‍ നിന്നുമൊരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടി. അഗത്തി എയര്‍പ്പോര്‍ട്ടില്‍ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയും വീഡിയോ വഴിയും അബ്ദുള്ളക്കുട്ടി പറയുന്നു. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ്. അതിന്റെ ഭാഗമായി സേവ് ലക്ഷദ്വീപ് ഫോറം നാളെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദ്യ കണ്‍സയ്ന്‍മന്റായ അഞ്ച് മെട്രിക്ക് ടണ്‍ ട്യൂണ മത്സ്യം എയര്‍ ഇന്ത്യ ഗാര്‍ഗോ വിമാനം വഴി അഗത്തിയില്‍ നിന്ന് പുറപ്പെട്ടത് ജൂണ്‍ അഞ്ചാം തീയതിയാണെന്നും ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ കയറ്റുമതി ആരംഭിച്ചത് ‘അടിപൊളിയായെന്നും ബിജെപി നേതാവ് പറയുന്നു. ‘എന്റെ പ്രിയ ദ്വീപ് വാസികളെ, പടച്ചവനാണെ സത്യം മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം’-എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് പൂര്‍ണ്ണ രൂപം

‘ലക്ഷദ്വീപില്‍ നിന്ന് ഒരു സന്തേഷ വാര്‍ത്തയുണ്ട്.
ആദ്യമായി ട്യൂണ ഫിഷ് അഗത്തി എയര്‍പോര്‍ട്ടില്‍ നിന്ന്ബംഗളുരു വഴി ജപ്പാനിലേക്ക് എക്സ്പോര്‍ട്ട് തുടങ്ങി. ആദ്യ കണ്‍സയ്ന്‍മെന്റ് 5 മെട്രിക്ക് ടണ്‍ എയര്‍ ഇന്ത്യ കാര്‍ഗോ വിമാനം വഴി അഗത്തിയില്‍ നിന്ന് പുറപ്പെട്ടത് ഇന്നലെ ജൂണ്‍ 5 ന് ആണ് ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ തുടങ്ങിയത് അടിപൊളിയായി. കാരണം ലോകത്തിലെ അപൂര്‍വ്വം ഓര്‍ഗാനിക്ക് ടെറിറ്ററിയാണ് ലക്ഷദീപ് അക്വാട്ടിക്ക് മേഖല. അവിടെ യാതൊരു പൊള്യൂഷനുമില്ലാത്ത ദ്വീപാണ്. ഇവിടുത്തെ ട്യൂണക്ക് വേണ്ടി ജപ്പാനും യൂറോപ്പും എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നു.

ഇവിടെയാണ് മോദി ടച്ചുള്ള വികസന രാഷ്ട്രീയത്തിന്റെ പ്രസക്തി. കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ മെഗാ ലക്ഷ് ദ്വീപ് ട്യൂണ എക്സ്പോര്‍ട്ടേസ് & സ്റ്റെയ്ക്ക് ഹോള്‍ഡേര്‍ഡ് മീറ്റ് സംഘടിപ്പിച്ചു. അതില്‍ 50 എക്സ്പോര്‍ട്ട് കമ്ബനി പങ്കെടുത്തു. അതില്‍ ബാംഗ്ലൂര്‍ ബെയ്സ്ഡ് കമ്ബനിയായ Sashmi Food Pvt Ltdനെ തിരഞ്ഞെടുത്തു. 73 വര്‍ഷം പിറകിലായ ലക്ഷദ്വീപിലെ മത്‌സ്യ ബന്ധനത്തെ മോദി സര്‍ക്കാര്‍ നിശബ്ദമായി ആധുനികവല്‍കരിക്കയായിരുന്നു. ഇത് ഒരു ചരിത്രമാണ്ല ക്ഷദീപിലെ 60% വരുന്ന മത്സ്യബന്ധനവുമായി ഉപജീവനം കഴിക്കുന്ന ജനങ്ങള്‍ക്ക് പുതുജന്മമാവും. അവരുടെ ജോലി, വരുമാനം വര്‍ദ്ധിക്കും ലക്ഷദീപ് അഡ്മിനിസ്ട്രേഷനേയും കേന്ദ്ര സര്‍ക്കാറിനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച്‌ അഭിവാദ്യം ചെയ്യുന്നു.

എന്റെ പ്രിയ ദ്വീപ് വാസികളെ പടച്ചവനാണെ സത്യം, മോദിസര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം.’

Karma News Network

Recent Posts

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 7 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ‌ വെന്തുമരിച്ചു. അഞ്ച് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ…

14 mins ago

കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും, ഭര്‍ത്താവ് ലാൽ ഇന്ത്യയിൽ?

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട്…

35 mins ago

മീരയെക്കാൾ പ്രായം കുറവ് വിപിന്, കൂടാതെ മൂന്നാം വിവാഹവും, സോഷ്യൽ മീഡിയയിൽ തകർപ്പൻ ചർച്ച

കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ…

1 hour ago

വേനൽ മഴയുടെ ശക്തി കുറയുന്നു, ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

2 hours ago

ഗുരുവായൂർ അമ്പല നടയിൽ, ജന്മദിനത്തിൽ ഭാര്യക്കൊപ്പം​ ​ഗുരുവായൂർ ദർശനം നടത്തി എംജി ശ്രീകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. കഴിഞ്ഞ ദിവസമാണ് എംജി 67ാം ജന്മജിനം ആഘോഷിച്ചത്. ​എല്ലാ ജന്മദിനത്തിനും എംജി ശ്രീകുമാർ…

2 hours ago

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

11 hours ago