മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസിലിന്റെ നായികയായി മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മികച്ച ഒരു ഗായികയും കൂടിയാണ് താന്‍ എന്ന് പലപ്പോഴും അപര്‍ണ തെളിയിച്ചിട്ടുമുണ്ട്. തമിഴ് സിനിമയിലും താരം തിളങ്ങി. സൂര്യയുടെ നായികയായി എത്തിയ സുധ കൊങ്കര ചിത്രം സുരറൈ പൊട്രു വന്‍ ഹിറ്റ് ആയി മാറി.
ഇപ്പോള്‍ ആദ്യമായി സൂര്യയെ കണ്ട നിമിഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് അപര്‍ണ ബാലമുരളി. സിനിമയുടെ സ്ക്രിപ്റ്റ് റീഡിംഗിന്റെ സമയത്താണ് സൂര്യയെ താന്‍ ആദ്യമായി കാണുന്നതെന്നും, വളരെ സിംപിള്‍ ആയ മനുഷ്യനാണ് സൂര്യ എന്ന് മനസ്സിലാക്കിയതോടെ സൂര്യയെ ആദ്യമായി മീറ്റ് ചെയ്തപ്പോള്‍ തനിക്ക് തോന്നിയ ടെന്‍ഷന്‍ അവിടെ തന്നെ അവസാനിച്ചുവെന്നും നടി പറഞ്ഞു. ഒരു അഭിമുഖ പരപാടിയില്‍ സംസാരിക്കവെയാണ് നടി തന്റെ മനസ് തുറന്നത്.
അപര്‍ണ ബാലമുരളിയുടെ വാക്കുകള്‍ ഇങ്ങനെ, ‘സൂര്യ ഒരു അത്ഭുത മനുഷ്യനാണ്. വളരെ നല്ല ഒരു മനുഷ്യന് എന്ന നിര്വചനമാന് സൂര്യയ്ക്ക് ഏറ്റവും നന്നായി ചേരുക. നമുക്ക് പൊതുവെ അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം എത്രത്തോളം ഭീകരമാണ് എന്ന് അറിയാമല്ലോ! കേരളത്തിലും അതിനു കുറവില്ല. എനിക്ക് ആദ്യം കാണുമ്പോള്‍ ഒരു പേടിയുണ്ടായിരുന്നു. ‘സുരറൈ പോട്രു’ എന്ന സിനിമയുടെ തിരക്കഥ വായിക്കുന്ന സമയത്തായിരുന്നു ആദ്യമായി കാണുന്നത്. എന്റെ ടെന്‍ഷനൊക്കെ അവിടെ തന്നെ അവസാനിച്ചു. അതുകൊണ്ട് സെറ്റില്‍ വന്നപ്പോള്‍ വളരെ കൂളായി അഭിനയിക്കാന്‍ സാധിച്ചു’.
പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…
പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…
തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…
തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…
കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…
കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…