entertainment

മലയാള മിനിസ്‌ക്രീന്‍ രംഗത്ത് നിന്നും തെലുങ്ക് സിനിമയിലെ നായികയിലേക്ക്, നടി അപര്‍ണ ദേവിയുടെ വിശേഷങ്ങള്‍

മലയാളികളുടെ സുപരിചിതയായ നടിയാണ് അപര്‍ണ ദേവി. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മലയാളികളുടെ മാത്രമല്ല തമിഴ്, തെലുങ്ക് പ്രേക്ഷകരുടെയും മനം കവര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ അമൃത. ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെയാണ് നടി തുടക്കം കുറിച്ചത്. മേരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് തിങ്കള്‍ കലമാന്‍ എന്ന പരമ്പരയിലും ഭാഗമായി. കൊല്ലം കാരിയായ അപര്‍ണ പഠിക്കാനായി കാലടിയില്‍ എത്തി. വിവാഹം കഴിഞ്ഞ് കണ്ണൂര്‍ പോയി. ഇപ്പോള്‍ സെറ്റിലായിരിക്കുന്നത് അങ്കമാലിയിലാണ്.

ഇപ്പോള്‍ മലയാള മിനിസ്‌ക്രീന്‍ ലോകത്ത് നിന്നും തെലുങ്ക് സിനിമയിലെ നായിക പദവിയിലേക്ക് എത്തിയിരിക്കുകയാണ് അപര്‍ണ. തിങ്കള്‍കലമാനില്‍ അഭിനയിക്കുമ്പോഴാണ് തെലുങ്ക് ചിത്രമായ ധര്‍മപുരി എന്ന ചിത്രത്തിലെ നായിക വേഷം അപര്‍ണയെ തേടി എത്തിയത്. ശ്വേത മേനോന്‍ ആലപിച്ച ആല്‍ബത്തിലൂടെ തമിഴകത്തെയും പ്രിയ താരമായി നടി മാറി. സ്റ്റാര്‍ മാജിക് ഷോയിലും അപര്‍ണ പങ്കെടുക്കുന്നുണ്ട്. ഇപ്പോള്‍ കര്‍മ്മയുമായുള്ള അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി.

അച്ഛന്‍ ആനന്ദചന്ദ്രന്‍ നാടകനടനായിരുന്നു. മരിച്ചു. കുട്ടിയായ സമയം ഡോക്യുമെന്ററി ചെയ്തിരുന്നു. അച്ഛനാണ് കലാമണ്ഡലത്തില്‍ ഡാന്‍സ് പഠിക്കാന്‍ ചേര്‍ത്തത്. അമ്മ ലൈല. സഹോദരിയുമുണ്ട്. കലാമണ്ഡലത്തിലെ എട്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് താരം കലാരംഗത്തേക്ക് എത്തുന്നത്. 2015ലാണ് കലാമണ്ഡലത്തില്‍ നിന്നും പുറത്തെത്തിയത്. ഭരതനാട്യത്തില്‍ പോസ്റ്റ് ഗ്ര്ജുവേഷന്‍ പൂര്‍ത്തിയാക്കി.

ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത് ഡോക്യുമെന്ററിയിലൂടെയാണ്. മധു സാറിന്റെ കൊച്ചുമകളായിട്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. അത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. പിന്നീട് തമിഴ് ആല്‍ബം ചെയ്തു. അതിന് പിന്നാലെ സീരിയലില്‍ എത്തി. സീരിയല്‍ അഭിനയത്തിനിടെയാണ് തെലുങ്ക് ചിത്രത്തില്‍ അവസരം ലഭിച്ചു. ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കണ്ടാണ് തന്നെ തെലുങ്ക് ചിത്രത്തിലേക്ക് വിളിച്ചത്. തെലുങ്ക് ചിത്രത്തില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്നു. ഭര്‍ത്താവാണ് ധൈര്യം നല്‍കിയത്. പറ്റില്ലെങ്കില്‍ തിരികെ പോരാമെന്ന് അദ്ദേഹം പറഞ്ഞു. ആ ധൈര്യത്തിലാണ് പോയത്. ഗഗന്‍ വിഹാരിയാണ് തെലുങ്ക് ചിത്രത്തിലെ നായകന്‍. പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Karma News Network

Recent Posts

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

57 seconds ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

20 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

21 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

47 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

51 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago