entertainment

തിയ്യാമ്മക്ക് കുഞ്ഞനുജനെത്തി, രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവെച്ച് അപ്പാനി ശരത്

ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അപ്പാനി ശരത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.2017 ഏപ്രിൽ മാസത്തിലായായിരുന്നു അപ്പാനി ശരത്തിന്റെയും രേഷ്മയുടേയും വിവാഹം.
കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്നുള്ള സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി വന്നെത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിച്ചാണ് അവന്റെ വരവെന്ന് താരം പറയുന്നു.ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും പിന്തുണയ്ക്കുകയും സ്‌നേഹം അറിയിക്കുകയും ചെയ്തവരോടെല്ലാം നന്ദിയെന്നും അപ്പാനി ശരത് കുറിച്ചിട്ടുണ്ട്.

അവന്തികയാണ് ഇവരുടെ ആദ്യത്തെ കുട്ടി. അടുത്തിടെയാണ് കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്. എല്ലാ വിശേഷണങ്ങളെക്കാളും ഉപരി അച്ഛൻ എന്ന വിശേഷണമാണ് ഞാൻ ഏറെ വിലമതിക്കുന്നത്. രണ്ടാമതും ഞാൻ അച്ഛനാവാൻ ഒരുങ്ങുകയാണ്. എൻറെ മകൾ തിയ്യാമ്മ അവളുടെ കൂടപ്പിറപ്പിനെ കാത്തിരിക്കുന്നത് എത്രമാത്രം ആകാംക്ഷയോടും ജിജ്ഞാസയോടും ആണെന്ന് വിവരിക്കാനാവില്ല. ഞങ്ങളുടെ ചുറ്റും നന്മകൾ നിറയ്ക്കുന്ന ദൈവത്തിന് നന്ദിയെന്ന് താരം സോഷ്യൽ മീഡിയയിൽ അന്ന് കുറിച്ചത്.

പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സച്ചിൻ, സണ്ടകോഴി2, കോണ്ടസ, ലവ് എഫ് എം തുടങ്ങിയ സിനിമകളാണ് അപ്പാനി അഭിനയിച്ച പ്രധാന സിനിമകൾ. തമിഴിൽ ഇറങ്ങിയ ഓട്ടോശങ്കർ എന്ന വെബ് സീരീസിൽ ശ്രദ്ധേയ പ്രകടനം അപ്പാനി നടത്തിയിരുന്നു.

‘മിഷൻ സി’ എന്ന ചിത്രമാണ് അപ്പനി ശരത്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. വിനോദ് തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടുക്കിയിൽ ആണ് നടന്നത്. പുതുമുഖമാണ് ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷം അപ്പനി ശരത്ത് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ് ഇപ്പോൾ.

Karma News Network

Recent Posts

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

6 mins ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

24 mins ago

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

52 mins ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

9 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

10 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

10 hours ago