topnews

കാപിറ്റോളിലെ അക്രമം ആത്മവിശ്വാസം തകര്‍ക്കുന്നത്; അപലപിച്ച് മെലാനിയ ട്രംപ്

യുഎസ് പാര്‍ലമെന്റില്‍ നടന്ന അതിക്രമം സംബന്ധിച്ച് പ്രതികരണവുമായി മെലാനിയ ട്രംപ് രംഗത്ത്. ക്യാപ്പിറ്റോളിലെ പ്രതിഷേധ പ്രകടനങ്ങള്‍ നിരാശാജനകവും ആത്മവിശ്വാസം തകര്‍ക്കുന്നതുമാണെന്ന് മെലാനിയ പ്രതികരിച്ചു. ഇത്തരം പ്രകടനങ്ങള്‍ തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിന് ഇടയാക്കുമെന്നും മെലാനിയ പറഞ്ഞു.

രാജ്യത്തെയും ജനങ്ങളെയും സുഖപ്പെടുത്താനുള്ള സമയമാണിത്. ഇത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി പ്രയോജനപ്പെടുത്തരുത്. ക്യാപിറ്റോളിലെ കലാപത്തെ അപലപിക്കുന്നു. അക്രമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മെലാനിയ കൂട്ടിച്ചേര്‍ത്തു. അക്രമസംഭവങ്ങള്‍ തന്റെ മനസ്സ് മടുപ്പിച്ചുവെന്ന് പറഞ്ഞ മെലാനിയ, രാജ്യം സാംസ്‌കാരികമായി തന്നെ സുഖപ്പെടണം. അതില്‍ പാളിച്ചകള്‍ ഒന്നും വരാന്‍ പാടില്ല. കാപിറ്റോളില്‍ നടന്ന അക്രമ സംഭവങ്ങളെ അതിശക്തമായി അപലപിക്കുന്നു. അക്രമം ഒരു തരത്തിലും അംഗീകരിക്കപ്പെടാന്‍ പാടില്ല എന്നും പ്രതികരിച്ചു.

വെറ്റ് ഹൗസിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയായിരുന്നു മെലാനിയ ട്രംപിന്റെ പ്രതികരണം. ക്യാപിറ്റോളില്‍ നടക്കുന്ന കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം ചെയ്തികള്‍ തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിന് ഇടയാക്കുമെന്നും മെലാനിയ ബ്ലോഗില്‍ കുറിച്ചു. അതേസമയം ട്രംപ് അനുകൂലികള്‍ എന്ന് പ്രത്യേകം പരാമര്‍ശിക്കാതെയായിരുന്നു പോസ്റ്റ്.

ജനുവരി 20 നാണ് അമേരിക്കയില്‍ ബൈഡന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഈ സാഹചര്യത്തില്‍ ക്യാപ്പിറ്റോളില്‍ കഴിഞ്ഞ ദിവസം വ്യാപക ആക്രമണങ്ങളാണ് ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. വിഷയത്തില്‍ ആദ്യമായാണ് മെലാനിയ ട്രംപ് പരസ്യപ്രതികരണം നടത്തുന്നത്.

അതേസമയം അക്രമസംഭവങ്ങള്‍ നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രഥമവനിത വിഷയത്തില്‍ പ്രതികരിക്കുന്നത്. ഇത്തരം ചെയ്തികള്‍ തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിന് ഇടയാക്കുമെന്നും മെലാനിയ സൂചിപ്പിച്ചു. ട്രംപ് അനുകൂലികള്‍ എന്ന് പ്രത്യേകം പരാമര്‍ശിക്കാതെയായിരുന്നു പോസ്റ്റ്. ബൈഡന് അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് യുഎസ് പാര്‍ലമെന്റിലുണ്ടായ അതിക്രമത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Karma News Editorial

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

3 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

3 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

4 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

4 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

5 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

6 hours ago