kerala

പണത്തിന് പിന്നാലെ പായുന്നവർക്ക് ഒരു പാഠമാണ് അറയ്ക്കല്‍ ജോയിയുടെ മരണം

 

ജീവകാരുണ്യ രംഗത്ത് അടക്കം സജീവമായിരുന്ന അറയ്ക്കൽ ജോയി എന്ന കപ്പൽ ജോയി മരിച്ചു എന്ന വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ 23ാം തീയ്യതി ആയിരുന്നു. ഏറെ ദുരൂഹത നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ മരണം ഹൃദയാ​ഘാതം മൂലമെന്നാണ് മാധ്യമങ്ങളിൽ വാർത്ത വരുന്നത്. കൊറോണ കാലത്തുള്ള മരണമായതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ വരെ വലിയ ബുദ്ധിമുട്ടാണ്. ഓരോ സഹസ്ര കോടീശ്വരനും അറയ്ക്കല്‍ ജോയിയുടെ ജീവിതവും മരണവും ഒരു പാഠമാണ്.. എത്രയധികം പണമുണ്ടാക്കിയാലും മരണം എങ്ങനെയായിരിക്കും എന്നുറപ്പിക്കാൻ കഴിയില്ല. 25,000 ചതുരശ്ര അടിയിൽ വലിയ വീട് പണിതിട്ടും അദ്ദേഹത്തിന് മരണത്തോടൊപ്പം ഒന്നും കൊണ്ടുപോകാനായില്ല.

ജീവിതത്തിന്റെ സുഖസൗകര്യങ്ങളിലല്ല അതിലുപരി അതിന്റെ ഐശ്വര്യത്തിലും നമ്മള്‍ എത്രകാലം ജീവിച്ചിരിക്കും എന്തൊക്കെ ചെയ്യും എന്നതിലാണ്. വയനാടിന്റെ കാണപ്പെട്ട ദൈവമായ അറക്കൽ ജോയി മരണപ്പെട്ടെങ്കിലും സത്പ്രവർത്തികളിലൂടെ എന്നും ജനങ്ങളിൽ ജീവിക്കും. പണത്തിനോ സ്വത്തിനോ ഓരാളുടെ മരണത്തെ തടഞ്ഞു നിർത്താൻ സാധിക്കില്ല. എന്തൊക്കെ സുഖസൗകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും മനുഷ്യന് ആയുസ്സിനെ പിടിച്ചുനിർത്താൻ സാധിക്കില്ല. സമ്പാദിച്ച് കൂട്ടിയതൊന്നും ജോയിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചില്ല. ഇത്രയുമേ ഉള്ളു മനുഷ്യന്റെ അവസ്ഥ.

പണത്തിന്റെ മുകളില്‍ അറയ്ക്കല്‍ പാലസ് കെട്ടിപൊക്കി സുഖസൗകര്യങ്ങളുടെ കൊടുമുടിയില്‍ കഴിഞ്ഞിരുന്ന അതി സമ്പന്നന്‍. എന്നാല്‍ ആ കോടീശ്വരന്റെ മരണം എത്രയോ ദാരുണമായിട്ടായിരുന്നു.എന്ത് നേടിയാലും ലോകം തന്നെ നേടിയാലും അതൊന്നും ചിലപ്പോള്‍ ഉപകരിക്കില്ല. ജോയിയുടെ മരണം പണത്തിന് പിന്നാലെ പായുന്ന ഓരോരുത്തര്‍ക്കും ഒരു മുന്നറിയിപ്പ് തന്നെയാണ്. നേടുന്നതും വെട്ടിപ്പിടിക്കുന്നതും തട്ടിയെടുക്കുന്നതും ഒന്നും മനസമാധാനത്തോടെ അനുഭവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്ന് വരില്ല.

വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന ജോയി ചെറുപ്പത്തിൽ തന്നെ ഗൾഫിലേക്ക് ജോലി തേടി പോകുകയായിരുന്നു.പിതാവ് ഉലഹന്നാൻ..സ്വപ്രയത്ന്നം കൊണ്ടു ചുരുങ്ങിയ കാലം കൊണ്ടു വലിയ ബിസിനസ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.മാനന്തവാടി വഞ്ഞോട് സ്വദേശിയാണ്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിങ് പാർട്ണറും ആണ്. ഭാര്യ: സെലിൻ. മക്കൾ: അരുൺ, ആഷ്ലി. ജോയ് ഒരു വർഷം മുമ്പ് താമസമാരംഭിച്ച മാനന്തവാടിയിലെ അറക്കൽ പാലസ് കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണ്. യുഎഇ കേന്ദ്രീകരിച്ച് ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്ന ജോയ് അടുത്തിടെയാണ് നാട്ടിൽവന്നു പോയത്. രണ്ടു മക്കളും ഇംഗ്ലണ്ടിൽ വിദ്യാർത്ഥികളാണ്. കഴിഞ്ഞവർഷം അടക്കം അറയ്ക്കൽ കുടുംബത്തിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സമൂഹ വിവാഹം അടക്കം നടത്തിയിരുന്നു.

കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.ഗൾഫിൽ പെട്രോ കെമിക്കൽ രംഗത്തായിരുന്നു ജോലി കൈവെച്ചത്. ഈ ബിസിനസ് വളർന്നതോടെ സ്വന്തമായി കപ്പൽ വാങ്ങിയ വ്യക്തിയായി മാറി. ഇതോടെ നാട്ടിൽ ഇദദേഹം അറിയപ്പെട്ടത് കപ്പൽ ജോയി എന്നായിരുന്നു. കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago