topnews

അയോദ്ധ്യയിലെത്തി രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന വീഡിയോ ഗവർണർ തന്നെയാണ് പങ്കുവെച്ചത്. രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നതിന് ശേഷം ഇതാദ്യമായാണ് ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്.

പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായിട്ടായിരുന്നു ഇതിന് മുൻപ് ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യ സന്ദർശിച്ചത്. വൈകാതെ തന്നെ രാംലല്ലയെ ദർശിക്കാൻ എത്തുമെന്നും അദ്ദേഹം അന്ന് പ്രതികരിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണമുണ്ടായിരുന്നെങ്കിലും തിരക്കുകൾ കാരണം പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. രാമക്ഷേത്രം ഭാരത സംസ്കാരത്തിന്റെ ഭാ​ഗമാണെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങ് ഏറെ അഭിമാനം നൽകുന്നതാണെന്നുമായിരുന്നു ​ഗവർണറുടെ പ്രതികരണം.

കേരളത്തിൽ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും കോൺഗ്രസും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ തള്ളിപ്പറഞ്ഞപ്പോഴായിരുന്നു ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.

Karma News Network

Recent Posts

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

12 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

49 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

1 hour ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

3 hours ago