entertainment

അച്ഛന് പടം കിട്ടാതെ വന്നപ്പോളാണ് ഞാൻ അഭിനയത്തിലേക്ക് തിരിഞ്ഞത്- അർജുൻ അശോകൻ

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹത്തിൻറെ മകൻ അർജുൻ അശോകനും സിനിമാരംഗത്തുണ്ട്. 2018ലാണ് അർജുൻ വിവാഹിതനായത്. നിഖിതയാണ് ഭാര്യ. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് അർജുൻ നിഖിതയെ വിവാഹം ചെയ്തത്. താരം കേന്ദ്ര കഥാപാത്രത്തിലെത്തുന്ന തട്ടാശ്ശേരിക്കൂട്ടം അടുത്തദിവസം തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് നടൻ. വാക്കുകളിങ്ങനെ,

ജോലിക്ക് പോകണമല്ലോ വീട്ടിൽ അച്ഛന് ആണെങ്കിലും പടങ്ങൾ കുറവായിത്തുടങ്ങി. ജീവിതം മുൻപോട്ട് കൊണ്ടുപോകാനായി എന്തുചെയ്യും. എൽഎൽബിയ്ക്ക് പഠിച്ചാൽ സംഭവം ഓക്കേ സയൻസിലെ മാക്സ് ഇല്ല എല്ലാം സെറ്റ് ആണ്. അങ്ങനെ എൻട്രൻസ് എഴുതി. ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് ആദ്യ മൂവി ചെയ്യുന്നത്. അപ്പോഴും നടൻ ആകണമെന്ന തോന്നൽ ഒന്നും ഉണ്ടായില്ല.

ആദ്യ പടം വലിയ വിജയം ഒന്നും ആയിരുന്നില്ല. അങ്ങനെ ആളുകൾ അടക്കം പറയാൻ തുടങ്ങിയതൊക്കെ കേട്ടു. അപ്പോഴാണ് സിനിമയിൽ എന്തെങ്കിലും ഒക്കെ ആകണമെന്ന വാശി തോന്നുന്നത്. നടൻ എന്ന രീതിയിൽ അല്ല സിനിമയിൽ എന്തേലും ഒരു ഭാഗം ആകണമെന്ന ആഗ്രഹം തോന്നിയത്. ഫോട്ടോസൊക്കെ സംവിധായകർക്ക് അയച്ചുകൊടുത്തുതുടങ്ങി. പയ്യെ ചിത്രങ്ങൾ വന്നു തുടങ്ങി. ഇപ്പോൾ തനിക്ക് വക്കീൽ ആകണമെന്ന ആഗ്രഹം ഒന്നും ഇല്ല. നല്ല റോളുകൾ സിനിമയിൽ ചെയ്യണം എന്നാണ് തന്റെ ആഗ്രഹം

ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ ഇതിനകം നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാൻറ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ഇതിനകം അദ്ദേഹം ചെയ്തു കഴിഞ്ഞു.

ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാള സിനിമയിൽ നായകവേഷങ്ങളിൽ വരെ എത്തി നിൽക്കുകയാണ് അ‍‍ർജുൻ അശോകൻ. 1993 ഓഗസ്റ്റ് 24നായിരുന്നു അർജുൻറെ ജനനം. ബി.ടെക് പഠന ശേഷം 2012ലാണ് അർ‍ജുൻ സിനിമയിലെത്തിയത്.

Karma News Network

Recent Posts

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

10 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

13 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

14 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

22 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

38 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

52 mins ago