തൃശൂർ. വനിത ടി.ടി.ഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ കീഴടങ്ങിയ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജനുവരി 14ന് രാത്രി 11ന് ഗാന്ധിധാം എക്സ്പ്രസിലുണ്ടായ സംഭവത്തിൽ കോട്ടയം റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തുടർന്ന് തൃശൂർ റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് റെയിവേ പോലീസ് കേസെടുത്തിരുന്നത്. ട്രെയിൻ തൃശൂരിലെത്തുമ്പോൾ കൊച്ചിയിലേക്ക് പോകാൻ ജനറൽ ടിക്കറ്റുമായി അർജുൻ ആയങ്കി സ്ലീപ്പർ കോച്ചിൽ കയറുകയും ടി.ടി.ഇ ചോദ്യം ചെയ്തതോടെ ക്ഷുഭിതനായി അസഭ്യം പറയുകയും ടി.ടി.ഇയെ പിടിച്ചുതള്ളുകയും ചെയ്തെന്നാണ് പരാതി.
ജാമ്യത്തിനായി അർജുൻ ഹൈകോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനായിരുന്നു നിർദേശിച്ചിരുന്നത്. ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ റിപ്പോർട്ട് അംഗീകരിച്ച കോടതി അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയാണ് ഉണ്ടായത്. കേസെടുത്ത റെയിൽവേ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല.
അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇ മദ്യലഹരിയിലായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ പിന്നീട് കയറിയ വനിത ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് വരുത്തുകയുമായിരുന്നെന്നായിരുന്നു അർജുൻ ആയങ്കി നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് പരാതി നൽകിയതിന്റെ സ്ക്രീൻഷോട്ടുകളും അന്ന് അർജുൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അർജുൻ പല ജില്ലകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ആരോഗ്യ പരിശോധനക്ക് ശേഷം ഇയാളെ തൃശൂർ സബ് ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം.പി. ദിലീപ്കുമാർ ഹാജരായിരുന്നു.
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…