ഉത്തരകാശി. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു. തൊഴിലാളികള്‍ കുടുങ്ങിയിച്ച് 15 ദിവസമാകുന്നു. ഓഗര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിന് പിന്നാലെ യന്ത്രസഹായത്തോടെ അല്ലാതെ കുഴിക്കുന്നതിന് ഇന്ത്യ സൈന്യവും ട്രെഞ്ച്ലെസ്സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി.
അതേസമയം തുരങ്കത്തിന് മുകളില്‍ നിന്നുള്ള ഡ്രില്ലിങ് ആരംഭിച്ചു. തകരാറിലായിക്കിടക്കുന്ന ഓഗര്‍ യന്ത്രത്തിന്റെ കേടായ ഭാഗങ്ങള്‍ സാങ്കേതിക വിദഗ്ദര്‍ ആദ്യ നീക്കം ചെയ്യും. ഇതിനായി ഒരു ദിവസം വേണം. മനുഷ്യാധ്വാനത്തില്‍ തുരക്കേണ്ടിവന്നാല് ഒരു മാസത്തോളം സമയം എടുക്കും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍.
അതേസമയം ക്രിസ്മസിന് മുമ്പ് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം നടക്കുന്നത്. പ്രവര്‍ത്തനം തടസ്സപ്പെടുന്നതിന് മുമ്പ് ഓഗര്‍ യന്ത്രം 47 മീറ്റര്‍ ഉള്ളിലേക്ക് ഡ്രില്ലിങ് ന
നടത്തിയിരുന്നു. തടസ്സം നീക്കിയാല്‍ ഉടന്‍ തിരശ്ചീനമായി ഡ്രില്ലിങ് ആരംഭിക്കും.
ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയെ കണ്ടെത്താനായിട്ടില്ല. റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…
ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…