ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ തള്ളിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന് അറസ്റ്റില്‍. ദെഹ്റാദൂണില്‍ ലെഫ്. കേണലായ രാമേന്ദു ഉപാധ്യായിയാണ് പോലീസിന്റെ പിടിയിലായത്. നേപ്പാള്‍ സ്വദേശിനിയായ ശ്രേയ ശര്‍മ(30)യെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.
ക്ലെമന്റ് ടൗൺ കന്റോൺമെന്റ് ഏരിയയിൽ സൈനിക ഉദ്യോഗസ്ഥനായ ഇയാളെ പണ്ഡിറ്റ്വരി പ്രേം നഗറിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. തിങ്കളാഴ്ചയാണ് സിർവാൾ ഗഢ് പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം സംശയാസ്പദമായ നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ നേപ്പാളി സ്വദേശി ശ്രേയ ശർമ (30) ആണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. തുടർന്നാണ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടിയത്.
നേരത്തെ ബംഗാളിലായിരുന്ന രാമേന്ദു സിലിഗുഡിയിലെ ഒരു ഡാന്‍സ് ബാറില്‍വെച്ചാണ് നേപ്പാള്‍ സ്വദേശിനിയെ കണ്ടുമുട്ടുന്നത്. ഈ പരിചയം അടുപ്പമായി വളര്‍ന്നു. പിന്നീട് ബംഗാളില്‍നിന്ന് ദെഹ്റാദൂണിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ യുവതിയെയും ഉദ്യോഗസ്ഥന് കൂടെകൊണ്ടുവന്നു. വിവാഹേതരബന്ധം രഹസ്യമായി സൂക്ഷിച്ച ഉദ്യോഗസ്ഥന്, യുവതിയെ ദെഹ്റാദൂണില്‍ മറ്റൊരു ഫ്ളാറ്റെടുത്താണ് താമസിപ്പിച്ചിരുന്നത്.
അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…