നെടുങ്കണ്ടം:സ്ത്രീകൾ ജാഗ്രത, സൗഹൃദ ലിസ്റ്റിൽ ഇയാൾ ഉണ്ടോ എങ്കിൽ അപകടം. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സൗഹൃദം നടിച്ച് രാത്രി ചാറ്റിൽ നഗ്ന ചിത്രങ്ങൾ കൈമാറുന്ന ഇടുക്കി തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401 കല്ലുപറമ്പില്‍ ആരോമല്‍ (22) അറസ്റ്റിലായി. പെൺകുട്ടികളേ വ്യാജമായി സ്നേഹിച്ച് വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു ആരോമലിന്റെ പരിപാടി. വിവാഹത്തേ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഭാവി വരനു മുന്നിൽ ശരീരം ഒന്നു കാണിക്കുന്നതിൽ അപാകതയില്ലെന്ന് കരുതിയ നിരവധി പെൺകുട്ടികൾ ചതിയിൽ പെട്ടു. ഒരിക്കൽ നഗ്ന വീഡിയോയും ചിത്രവും കൈയ്യിലെത്തിയാൽ പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇയാൾ പെൺകുട്ടികളേ ബലാൽസംഗം ചെയ്യുകയായിരുന്നു. വിവാഹ സ്വപ്നം മുന്നിൽ കണ്ട് സമ്മതപ്രകാരവും, ഭീഷണിക്കിരയായും പെൺകുട്ടികൾ വഴങ്ങി കൊട്ക്കാറായിരുന്നു പതിവ്.
ഇയാൾ 20 ലധികം പെണ് കുട്ടികളെ പിഡിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം.പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്്്. ദൃശ്യങ്ങളും മറ്റും ഷെയര്‍ ചെയ്തിട്ടുണ്ടാവാം എന്നതിനാല്‍ ഇയാളുടെ ചില സുഹൃത്തുക്കളും പൊലിസ് നിരീക്ഷണത്തിലാണ്. ഇയാൾ പീഢിപ്പിച്ച മറ്റ് പെൺകുട്ടികൾ പരാതി നല്കുവാൻ മടിക്കുകയാണ്. എന്നാൽ പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ആരോമലിന്റെ ഫോണിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ചാറ്റ് ചെയ്ത് ബന്ധം വളര്‍ത്തുകയും ഫോണ്‍ നമ്പര്‍ വാങ്ങി രാത്രികാലങ്ങളില്‍ വിഡിയോ കോള്‍ വിളിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് പീഡനം നടത്തുകയായിരുന്നു എന്ന് നെടുങ്കണ്ടം പൊലിസ് പറഞ്ഞു. പ്രതിയുടെ യുവാവിന്റെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും പൊലിസ് കണ്ടെത്തി.ഇയാളുടെ ചിത്രവും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.പീഡനത്തിനിരയായ 21 വയസുകാരി യാണ് ആരോമലിനെ കുടുക്കിയത്.21 വയസുകാരി നൽകിയ പരാതിയിൽ ജില്ല പൊലീസ് മേധാവി ആർ. കറുപ്പുസ്വാമിയുടെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ നെടുങ്കണ്ടം സിഐ വി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിൽ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് ടിപി…
രാജ്യ തലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ…
ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ്…
നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…