kerala

പിടിയിലായ DYFIക്കാരൻ ബോംബ് പൊട്ടിയപ്പോൾ ജീവൻരക്ഷാ പ്രവർത്തനത്തിന് എത്തിയത്, നിരപരാധിയെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനത്തിൽ എങ്ങനെ മുഖം രക്ഷിക്കാം എന്ന ചിന്തയിലാണ് സിപിഎം. ഇപ്പോളിതാ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകനെ പിന്തുണച്ച് സിപിഎംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തിയിരിക്കുകയാണ്. ബോംബ് പൊട്ടിത്തെറിച്ചപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ഭാ​ഗമായി ജീവൻരക്ഷാപ്രവർത്തനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനാണ് അറസ്റ്റിലായതെന്നും പോലീസ് നടപടിയെ എതിർത്ത് ​ഗോവിന്ദൻ പറഞ്ഞു.

ഇയാൾ നിരപരാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നു എന്നത് കള്ള പ്രചാരണ വേലയാണ്. പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയയാളാണ്, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്. അയാളെ തെറ്റായി ചിത്രീകരിച്ചു. “- ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പാർട്ടി നേതാക്കൾ പോയത് മനുഷ്യത്വപരമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്‌ട്രീയമായി കാണേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് സിപിഎം അനുഭാവി ആണെന്നുള്ള വിവരം ആദ്യം തന്നെ പുറത്തുവന്നിരുന്നു.

എന്നാൽ സിപിഎം ഇത് നിഷേധിച്ചിരുന്നു. എന്നാൽ സിപിഎം നേതാക്കൾ‌ ഇയാളുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്തത് വലിയ വിവാദത്തിലായ പശ്ചാത്തലത്തിലാണ് ന്യായീകരണ കാപ്സ്യൂളുമായി മുഖ്യമന്ത്രി തന്നെ രം​ഗത്തെത്തിയത്. പാനൂർ ഏരിയ പൂർണമായും സിപിഎമ്മിന്റെ ശക്തികേന്ദ്രമായിട്ടും അവിടെ സജീവമായി നടന്നിരുന്ന ബോംബ് നിർമാണത്തെക്കുറിച്ച് യാതൊരു അറിവും ബന്ധവുമില്ലെന്ന വാദം മുഖ്യമന്ത്രിയും ആവർത്തിച്ചു. ബോംബ് നിർമാണം രാഷ്‌ട്രീയമായി എടുക്കേണ്ടതില്ലെന്നായിരുന്നു പിണറായി വിജയന്റെ വാക്കുകൾ.

ബോംബ് നിർമിക്കുന്നത് അം​ഗീകരിക്കാൻ കഴിയാത്ത കാര്യമാണ്, നടപടിയെടുക്കും. കുറ്റത്തോട് മൃദുസമീപനമില്ല. എന്നാൽ ബോംബ് നിർമിക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോയതിൽ അസ്വാഭാവികതയില്ല, നാട്ടിലുള്ള മരണവീട്ടിൽ പോകുന്നത് നിഷിദ്ധമായ കാര്യമല്ല, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിൽ തെറ്റില്ല, ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാൾക്ക് അന്തിമോപചാരമർപ്പിക്കുന്ന മനുഷ്യത്വപരമായ സന്ദർശനമാണണെന്നാണ് മുഖ്യന്റെ ന്യായീകരണം.

അതേസമയം പാനൂർ സ്ഫോടനത്തിൽ പ്രതിരോധത്തിലായി സിപിഎം. കേസിൽ മുഖ്യപ്രതി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ് വ്യക്തമാക്കിയതോടെ സിപിഎം വെട്ടിലായി. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ അറസ്റ്റിലായ അമൽ ബാബുവിനും ഡിവൈഎഫ്ഐ ഭാരവാഹിത്വമുണ്ട്.

പാർ‌ട്ടിയുമായി സ്ഫോടനത്തിനോ മരിച്ചയാൾക്കോ പങ്കെടുത്തയാളുകൾക്കോ ബന്ധമില്ലെന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ നേർ വിപരീതമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കേസുമായി 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ആറ് പേർ അറസ്റ്റിലായി. ഇതിൽ നിലവിൽ ഡിവൈഎഫ്ഐ ഭാരവാഹികളാണ്. അറസ്റ്റിലായ സായൂജ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഒളിവിലുള്ള പ്രതി ഷിജാൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്.

karma News Network

Recent Posts

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

2 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

22 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

23 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

49 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

60 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

1 hour ago