trending

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു: സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

കര്‍ണാടക കാര്‍ക്കളയില്‍ 14 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമായ 58കാരന്‍ അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിലിയൂര്‍ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പൊലീസ് പറഞ്ഞു.

2023 ജൂണ്‍ 5നും 2024 ഏപ്രില്‍ 3നും ഇടയില്‍ ഇയാള്‍ വിദ്യാര്‍ത്ഥിനികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ, ഒരു വിദ്യാര്‍ത്ഥിനിയുടെ സഹോദരിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ഫോട്ടോകള്‍ അയച്ച് ശല്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജേന്ദ്ര ആചാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി നിരവധി പരാതികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ ഇയാള്‍ക്ക് താക്കീത് നല്‍കി. എന്നാല്‍ പീഡനം തുടര്‍ന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉഡുപ്പി വനിതാ ശിശുക്ഷേമ വകുപ്പ് (ശിശുക്ഷേമ യൂണിറ്റ്) സ്‌കൂള്‍ സന്ദര്‍ശിച്ച് സമഗ്രമായ അന്വേഷണം നടത്തി.

Karma News Network

Recent Posts

പത്താംക്ലാസ് ഫലം അറിയാൻ കാത്തുനിന്നില്ല, വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍

കണ്ണൂര്‍ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം…

25 mins ago

മകന്റെ മർദ്ദനത്തിൽ പിതാവിന് മരണം

മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി എകരൂല്‍ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ്(26)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ…

31 mins ago

രക്തസാക്ഷി ഫണ്ടിൽ നിന്നും കൈയ്യിട്ടുവാരി, സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ…

59 mins ago

ഫുൾ എപ്ലസ് ഒന്നുമില്ല, എങ്കിലും മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു; കുറിപ്പുമായി പിതാവ്

എ പ്ലസിനെക്കാൾ മകന്റെ സഹജീവികളോടുള്ള സ്നേഹത്തിനും അവന്റെ ജീവിത ശൈലിക്കും വിലകൊടുക്കുന്ന ഒരു പിതാവിൻ്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹ…

1 hour ago

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഞ്ചാവ് കൃഷി, പുതിയ നീക്കവുമായി പാകിസ്താൻ

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ വഴി കണ്ടെത്തി പാകിസ്താൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. കഴിഞ്ഞ…

1 hour ago

കുഞ്ഞതിഥി ഉടനെത്തും, പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോൾ

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജ​ഗത് ദേശായിയും. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ…

2 hours ago