entertainment

15 വര്‍ഷങ്ങളുടെ കാത്തിരിപ്പ്, മുത്തുമണി അമ്മയാവാന്‍ ഒരുങ്ങുന്നു, നിറവയര്‍ ചിത്രം പങ്കുവെച്ച് ഭര്‍ത്താവ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുത്തുമണി. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം എത്തിയിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും സുന്ദരമായ നിമിഷത്തിലൂടെ കടന്നു പോവുകയാണ് നടി. താരം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തയാണ് പുറത്ത് വിട്ടത്. എന്നാലിപ്പോള്‍ നടിയുടെ ഭര്‍ത്താവും സംവിധായകനുമായ പിആര്‍ അരുണ്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് താര കുടുംബത്തിലെ പുതിയ വിശേഷം ആരാധകര്‍ അറിയുന്നത്. നിറവയറുമായി നില്‍ക്കുന്ന മുത്തുമണിക്കെ ഒപ്പമുള്ള ചിത്രമാണ് അരുണ്‍ പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചി രംഗത്ത് എത്തുന്നത്.

അരുണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് മുത്തുമണിയുടെ നിറവയര്‍ വ്യക്തമാക്കുന്ന ചിത്രമായിരുന്നു. ചിത്രത്തിന് ‘ഞങ്ങള്‍’ എന്ന് മാത്രമായിരുന്നു ക്യാപ്ഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് പറഞ്ഞിട്ടുമില്ല. വിവാഹിതരായി 15-ാം വര്‍ഷമാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

2006ല്‍ ആണ് അഭിഭാഷക കൂടി ആയിരുന്ന മുത്തുമണി സിനിമയില്‍ എത്തുന്നത്. ഇതേ വര്‍ഷം തന്നെയായിരുന്നു മുത്തുമണിയും അരുണും വിവാഹിതര്‍ ആയതും. അഭിഭാഷക കൂടി ആയിരുന്ന മുത്തുമണി മോഹന്‍ലാല്‍ ചിത്രമായ രസതന്ത്രത്തിലൂടെയാണ് ക്യാമറക്ക് മുന്നില്‍ എത്തുന്നത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി പിന്നീട് സിനിമയിലും സജീവമാവുകയായിരുന്നു. മുത്തുമണിയെ പോലെ തന്നെ നാടകരംഗത്ത് നിന്നുമാണ് അരുണും സിനിമയില്‍ എത്തിയത്.

അരുണ്‍ അധ്യാപകന്‍ കൂടിയാണ്. ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ആയിരുന്നു. നെല്ലിക്ക എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് അരുണ്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

Karma News Network

Recent Posts

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

24 mins ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

1 hour ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

2 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

3 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

3 hours ago